സയ്യിദ് ഫസൽ കോയമ്മ തങ്ങൾ അന്തരിച്ചു

Share our post

കാസർഗോഡ് : സമസ്ത കേരള ജംഇയ്യത്തുൽ ഉലമ കേന്ദ്ര മുശാവറ അംഗവും ജാമിഅ സഅദിയ്യ ജനറൽ സെക്രട്ടറിയുമായ സയ്യിദ് ഫസൽ കോയമ്മ തങ്ങൾ (കുറാ) അന്തരിച്ചു . തിങ്കളാഴ്ച രാവിലെയായിരുന്നു അന്ത്യം. ഇപ്പോൾ എട്ടിക്കുള്ളത്തെ വീട്ടിലാണുള്ളത്. മർഹൂം താജുൽ ഉലമ ഉള്ളാള് സയ്യിദ് അബ്ദുറഹ്മാൻ അൽ ബുഖാരി തങ്ങളുടെ മകനാണ് അസ്സയ്യിദ് ഫസൽ കോയമ്മ തങ്ങൾ. അഞ്ച് പതിറ്റാണ്ടിലേറെക്കാലം ഉള്ളാളടക്കം നൂറുകണക്കിനു മഹല്ലുകളുടെ സംയുക്ത ഖാസിയായിരുന്ന താജുല്‍ ഉലമയുടെ മരണത്തിന് ശേഷം അദ്ദേഹത്തിന്റെ പിന്‍ഗാമിയായി കുറാ തങ്ങളെ തിരഞ്ഞെടുത്തിരുന്നു.

കുറ തങ്ങൾ’ എന്നറിയപ്പെടുന്ന അദ്ദേഹം ദക്ഷിണ കന്നഡയിലെയും സമീപ പ്രദേശങ്ങളിലെയും സുന്നി സമൂഹത്തിന്റെ നേതൃനിരയിൽ പ്രവർത്തിച്ചു. ഫസല്‍ എജുക്കേഷന്‍ സെന്റര്‍ പ്രസിഡന്റ്, എട്ടിക്കുളം താജുല്‍ ഉലമ എജുക്കേഷന്‍ സെന്റര്‍ പ്രസിഡന്റ് തുടങ്ങിയ സ്ഥാനങ്ങളും വഹിച്ചിട്ടുണ്ട്.മയ്യിത്ത് വൈകുന്നേരം അഞ്ചു മണിക്ക് മംഗലാപുരം കുറത്തിലേക്ക് കൊണ്ടുപോകും. ജനാസ നിസ്കാരം രാത്രി ഒൻപതിന് കുറത്തിൽ നടക്കും.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!