ഗവി ജംഗിൾ സവാരിയും കപ്പൽ യാത്രയും; യാത്രാ പാക്കേജുകളുമായി കെ.എസ്‌.ആർ.ടി.സി

Share our post

പത്തനംതിട്ട : ജൂലൈ മാസത്തിൽ വ്യത്യസ്‌ത ടൂർ പാക്കേജുകളുമായി കെ.എസ്‌.ആർ.ടി.സി ബജറ്റ്‌ ടൂറിസം സെൽ. പത്തനംതിട്ട ഡിപ്പോയിൽ നിന്ന്‌ വേറിട്ടതും നവ്യാനുഭവം സമ്മാനിക്കുന്നതുമായ നിരവധി യാത്രകളാണ്‌ ഒരുക്കുന്നത്‌. ഏറെ ജനപ്രിയമായ ഗവി ജംഗിൾ സവാരിയും ആഡംബര ക്രൂയിസ്‌ യാത്രയും നാലമ്പല യാത്രയും ഉൾപ്പെടെ വ്യത്യസ്‌തങ്ങളായ യാത്രകളാണ്‌ ഈ മാസത്തിൽ യാത്രാ പ്രേമികൾക്കായി ഒരുക്കിയിരിക്കുന്നത്‌. കുറഞ്ഞ ചെലവിൽ സുരക്ഷിത യാത്ര ലക്ഷ്യമിടുന്നവർക്ക്‌ അതിനുള്ള അവസരം സമ്മാനിച്ച്‌ മുന്നേറുകയാണ്‌ കെ.എസ്‌.ആർ.ടി.സി ബജറ്റ്‌ ടൂറിസം സെൽ.

പത്തനംതിട്ട ഡിപ്പോയിൽ നിന്ന്‌ ഈ മാസത്തെ യാത്രകൾ (തീയതി, യാത്ര, നിരക്ക്‌ എന്ന ക്രമത്തിൽ).

13 – ചതുരംഗപ്പാറ– 870,
14 – സീ അഷ്‌ടമുടി– 990,
16 – സൂര്യാംശു– 1590,
16 – ഗവി– 1800,
16– നാലമ്പല ദർശനം– 440,
21– രാമക്കൽമോട്‌, കാൽവരിമൗണ്ട്‌ – 1030,
21– നാലമ്പല ദർശനം – 440,
25– ഗവി– 1800,
25– നാലമ്പല ദർശനം (തൃശൂർ)– 1000,
28– ഇടുക്കി– 880,
28– നാലമ്പല ദർശനം– 440,
28 – ആഡംബര ക്രൂയിസ്‌– 2900,
31 – ഗവി – 1800.

ബുക്കിങ്ങിന്‌: 9495752710, 9995332599, 6238309941, 9605057444.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!