പട്ടയം ലഭിക്കാത്ത ഭൂമിയിലെ കൃഷി നാശത്തിന് ആനുകൂല്യം

കണ്ണൂർ : പട്ടയം ലഭിക്കാത്ത ഭൂമിയിലെ കൃഷി നാശത്തിനും വിള ആനുകൂല്യം ലഭിക്കും. നിലവിലെ നഷ്ടത്തിന് അപേക്ഷ സമർപ്പിക്കാൻ ജൂലൈ 31 വരെ പ്രത്യേക അനുമതി നൽകി. പട്ടയം ലഭിക്കാത്ത ഭൂമികളിൽ കൃഷി ചെയ്യുന്ന ദീർഘകാല വിളകൾക്ക് പ്രകൃതി ക്ഷോഭം കാരണമുള്ള കൃഷി നാശത്തിനുള്ള നഷ്ടപരിഹാരത്തിന് എയിംസ് പോർട്ടൽ aims.kerala.gov.in മുഖേന അപേക്ഷ സമർപ്പിക്കാം.