യോഗ കോഴ്‌സ് പ്രവേശന തീയതി നീട്ടി

കണ്ണൂർ : സ്‌കോള്‍ കേരളയില്‍ നാഷണല്‍ ആയുഷ് മിഷന്റെയും സംസ്ഥാന ആയുഷ് വകുപ്പിന്റെയും അംഗീകാരത്തോടെ തുടങ്ങുന്ന ഡിപ്ലോമ ഇന്‍ യോഗിക്ക് സയന്‍സ് ആന്റ് സ്‌പോര്‍ട്‌സ് യോഗ കോഴ്‌സിൻ്റെ രണ്ടാം ബാച്ചിലേക്ക് അപേക്ഷിക്കാനുള്ള സമയ പരിധി നീട്ടി. പിഴ കൂടാതെ ജൂലൈ 12 വരെയും 100 രൂപ പിഴയോടെ ജൂലൈ 22 വരെയും ഫീസടച്ച് www.scolekerala.org മുഖേന ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്യാം. ഫോണ്‍: 0497 2702706, 9847237947.