മാലൂർ ഇന്നു മുതൽ ക്യാമറക്കണ്ണിൽ

മാലൂർ : മാലൂർ പോലീസ് സ്റ്റേഷൻ പരിധിയിൽ സ്ഥാപിച്ച 42 സി.സി.ടി.വി. ക്യാമറകൾ ശനിയാഴ്ച വൈകീട്ട് നാലുമുതൽ പ്രവർത്തനക്ഷമമാകും. പഞ്ചായത്ത് ഭരണസമിതിയും പോലീസും ചേർന്ന് മാലൂർ ഫോക്കസ് എന്ന പേരിലാണ് പദ്ധതി നടപ്പാക്കിയത്. 13 ലക്ഷം രൂപ ചെലവിൽ നടപ്പാക്കിയ പദ്ധതി കെ.കെ. ശൈലജ എം.എൽ.എ. പോലീസ് സ്റ്റേഷൻ അങ്കണത്തിൽ നടക്കുന്ന ചടങ്ങിൽ വൈകിട്ട് നാലിന് ഉദ്ഘാടനം ചെയ്യും. മാലൂർ പഞ്ചായത്ത് പ്രസിഡൻറ് വി. ഹൈമാവതി അധ്യക്ഷത വഹിക്കും. ജില്ലാ പോലീസ് മേധാവി എം. ഹേമലത മുഖ്യാതിഥിയായിരിക്കും.