കുട്ടികൾക്ക് തൂക്കം കൂടാൻ ഇനി ഇത് കൊടുത്താൽ മതി

ആറ് മാസത്തിൽ മീതേ പ്രായമുള്ള കുഞ്ഞുങ്ങൾക്കു വരെ നൽകാവുന്ന പോഷകാഹാരമാണ് പുഴുങ്ങിയ പഴം. ഇത് കാർബോഹൈഡ്രേറ്റ് സമ്പുഷ്ടമായതാണ്. പുഴുങ്ങിയ പഴത്തിൽ നെയ്യ് ചേർത്തു കുട്ടികൾക്കു നൽകുന്നത് നല്ല ശോധനയ്ക്കും തൂക്കം കൂടാനും അനീമിയ തടയാനുമെല്ലാം നല്ലതാണ്. വിശപ്പ് കൂട്ടാനും ഏത്തപ്പഴം നെയ്യ് ചേർത്തു കഴിയ്ക്കുന്നത് നല്ലതാണ്. പുഴുങ്ങിയ പഴം വൈറ്റമിൻ ബി 6, വൈറ്റമിൻ എ എന്നിവയാൽ സമ്പന്നമാണ്.