ഭരത് ഗോപി പുരസ്‌കാരം സലീം കുമാറിന്

മാനവസേന വെല്‍ഫയര്‍ സൊസൈറ്റിയുടെ ഭരത് ഗോപി പുരസ്‌കാരം നടന്‍ സലീം കുമാറിന്. ആഗസ്റ്റ് 15 ന് ആറ്റിങ്ങളില്‍ വച്ച് നടക്കുന്ന വാര്‍ഷികാഘോഷ ചടങ്ങില്‍ പുരസ്‌കാരം സമ്മാനിക്കും. 25000 രൂപയും പ്രശസ്തി പത്രവും ശില്‍പ്പവുമടങ്ങുന്നതാണ് പുരസ്‌കാരം. കേരള ഭക്ഷ്യ വകുപ്പ് സിവില്‍ സപ്ലൈസ് മന്ത്രി ജി.ആര്‍ അനില്‍ പുരസ്കാരം സമ്മാനിക്കും.