അനധികൃത മദ്യവിൽപ്പന നടത്തുന്ന യുവാവ് പിടിയിൽ

മട്ടന്നൂർ: കല്യാട് ഭാഗങ്ങളിൽ അനധികൃത മദ്യവിൽപ്പന നടത്തിയ യുവാവിനെ എക്സൈസ് അറസ്റ്റ് ചെയ്തു. കല്യാട് സ്വദേശി കെ.കെ. അഫ്സലിനെ (35) യാണ് വിൽപ്പനയ്ക്കായി സൂക്ഷിച്ച രണ്ട് കുപ്പി മദ്യം സഹിതം അറസ്റ്റ് ചെയ്തത്. മട്ടന്നൂർ എക്സൈസ് റെയിഞ്ചിലെ അസി. എക്സൈസ് ഇൻസ്പെക്ടർ കെ. ആനന്ദകൃഷ്ണൻ്റെ നേതൃത്വത്തിലുള്ള സംഘത്തിൽ അസി. എക്സൈസ് ഇൻസ്പെക്ടർ പി.വി. വൽസൻ, പ്രിവൻ്റീവ് ഓഫീസർ വി.എൻ. സതീഷ്, സിവിൽ എക്സൈസ് ഓഫീസർമാരായ കെ.കെ. രാഗിൽ, ബെൻഹർ കോട്ടത്തു വളപ്പിൽ എന്നിവരും ഉണ്ടായിരുന്നു. കണ്ണൂർ കോടതി പ്രതിയെ റിമാൻഡ് ചെയ്തു.