നീന്താൻ ചാടുന്നതിനിടെ കുളത്തിന്റെ പടവിൽ തലയിടിച്ച് യുവാവ് മരിച്ചു

ചിറക്കൽ : കണ്ണൂരിൽ പുഴാതി സോമേശ്വരി ക്ഷേത്രത്തിലെ കുളത്തിൽ നീന്താനെത്തിയ യുവാവ് കുളത്തിലേക്ക് ചാടുന്നതിനിടെ പടവിൽ തലയിടിച്ച് മരിച്ചു. തിലാന്നൂർ സ്വദേശിയും പുഴാതി സോമേശ്വരി ക്ഷേത്രത്തിന് സമീപത്തെ റെജീന ക്വാട്ടേഴ്സിലെ താമസക്കാരനുമായ നല്ലൂർ ഹൗസിൽ രാഹുലാണ് (25) മരിച്ചത്.
വെള്ളി വൈകിട്ട് 5.30നാണ് അപകടം. നാട്ടുകാർ എ.കെ.ജി സഹകരണ ആസ്പത്രിയിലെത്തിച്ചെങ്കിലും മരിച്ചു. അച്ഛൻ: എൻ. സന്തോഷ്. അമ്മ: എസ്. ഷൈമ. സഹോദരൻ: ശരത്ത്.