വാട്‌സാപ്പ് ക്യാമറയില്‍ ‘വീഡിയോ നോട്ട്’ മോഡ് – എന്താണ് ഈ സംഭവം?

Share our post

വാട്‌സാപ്പിന്റെ ആന്‍ഡ്രോയിഡ്, ഐ.ഒ.എസ് പതിപ്പുകളിലെ ക്യാമറയില്‍ ‘വീഡിയോ നോട്ട് മോഡ്’ പരീക്ഷിക്കുന്നു. വാട്‌സാപ്പ് ക്യാമറ ഉപയോഗിച്ച് വീഡിയോ റെക്കോര്‍ഡ് ചെയ്യാനും അത് വീഡിയോ നോട്ടുകളായി അയക്കാനും സാധിക്കും. വാട്‌സാപ്പിന്റെ ആന്‍ഡ്രോയിഡ്, ഐ.ഒ.എസ് ബീറ്റാ പതിപ്പുകളില്‍ ഈ ഫീച്ചര്‍ പരീക്ഷിക്കുന്നുണ്ട്.

വീഡിയോ നോട്ട് എന്താണെന്ന് പലര്‍ക്കും പരിചയം ഉണ്ടാവില്ല. നിലവില്‍ വാട്‌സാപ്പില്‍ ആരുടേയും ശ്രദ്ധയില്‍ പെടാതെ മറഞ്ഞിരിക്കുന്ന ഒരു ഫീച്ചറാണ് ഇത്. 2023-ലാണ് 60 സെക്കന്റ് ദൈര്‍ഘ്യമുള്ള വീഡിയോകള്‍ വീഡിയോ നോട്ട് ആയി അയക്കാനുള്ള സൗകര്യം കമ്പനി അവതരിപ്പിച്ചത്. ടെലഗ്രാമിലെ വീഡിയോ മെസേജുകള്‍ക്ക് സമാനമാണിത്. വീഡിയോ നോട്ടുകളായി അയക്കുന്ന ദൃശ്യങ്ങള്‍ വൃത്താകൃതിയിലായാണ് ചാറ്റില്‍ പ്രത്യക്ഷപ്പെടുക. ഇത് ഒരു ജിഫിന് സമാനമായി പ്ലേ ആയിക്കൊണ്ടിരിക്കും.

നിലവില്‍ ചാറ്റ് വിന്‍ഡോയ്ക്ക് താഴെയുള്ള ക്യാമറ ബട്ടന്‍ ഹോള്‍ഡ് ചെയ്ത് പിടിച്ചാണ് വീഡിയോ നോട്ട് ചിത്രീകരിക്കേണ്ട്. എന്നാല്‍ ഇങ്ങനെ ഒരു സംവിധാനം ഉണ്ടെന്ന് പലര്‍ക്കും അറിയില്ല. ചാറ്റുകളില്‍ നീളമേറിയ സന്ദേശങ്ങള്‍ ടൈപ്പ് ചെയ്യാന്‍ മടിയുള്ളവരാണ് വോയ്‌സ് മെസേജുകള്‍ അയക്കാറ്. ഈ ശബ്ദത്തിനൊപ്പം നിങ്ങളുടെ വീഡിയോ കൂടി അയച്ചാലോ. അതാണ് വീഡിയോ നോട്ട്. 60 സെക്കന്റ് ദൈര്‍ഘ്യമുള്ള ചെറു വീഡിയോകള്‍ പങ്കുവെക്കാം.പുതിയ അപ്‌ഡേറ്റില്‍ ഈ വീഡിയോ നോട്ട് ചിത്രീകരിക്കാന്‍ ക്യാമറ വിന്‍ഡോയില്‍ തന്നെ സൗകര്യമുണ്ടാവും. ഇതുവഴി ഉപഭോക്താക്കള്‍ക്ക് വീഡിയോ നോട്ട് ഫീച്ചര്‍ കൂടുതല്‍ പരിചിതമാവുകയും അത് എളുപ്പം ഉപയോഗിക്കുകയും ചെയ്യാം. ഇതിനായി ഒരു ചാറ്റ് തുറന്ന് താഴെയുള്ള ക്യാമറ ഐക്കണില്‍ ടാപ്പ് ചെയ്താല്‍ ക്യാമറ സ്‌ക്രീന്‍ തുറന്നുവരും. നിലവില്‍ കാഴെ വീഡിയോ, ഫോട്ടോ എന്നീ രണ്ട് ഓപ്ഷനുകളാണ് ഉണ്ടാവുക. ഇവയ്‌ക്കൊപ്പമാണ് പുതിയ വീഡിയോ നോട്ട് ഓപ്ഷനും കൂടി ലഭിക്കുക.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!