കണ്ണൂർ ജില്ലയിൽ അധ്യാപക ഒഴിവുകൾ

കണ്ണൂർ ജില്ലയിൽ അധ്യാപക ഒഴിവുകളിലേക്ക് അഭിമുഖം നടത്തുന്നു.
- തളിപ്പറമ്പ് കൊട്ടില ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ എച്ച്.എസ്.ടി നാച്വറൽ സയൻസിൽ താത്കാലിക ഒഴിവുണ്ട്. അഭിമുഖം വെള്ളിയാഴ്ച രാവിലെ 11-ന്.
- അഞ്ചരക്കണ്ടി ഹയർ സെക്കൻഡറി സ്കൂളിൽ പ്ലസ് ടു വിഭാഗത്തിൽ മലയാളം വിഷയത്തിൽ അധ്യാപക ഒഴിവുണ്ട്. അഭിമുഖം എട്ടിന് രാവിലെ പത്തിന്.
- പയ്യന്നൂർ കോളേജിൽ മാത്തമാറ്റിക്സ് വിഭാഗത്തിൽ ഒരു പാർട്ട്ടൈം ഗസ്റ്റ് ലക്‌ചററെ ആവശ്യമുണ്ട്. കോഴിക്കോട് ഡെപ്യൂട്ടി ഡയറക്ടർ ഓഫ് കൊളീജിയറ്റ് എജ്യുക്കേഷൻ മുഖാന്തരം പേര് രജിസ്റ്റർ ചെയ്ത ബിരുദാനന്തര ബിരുദ പരീക്ഷയിൽ 55 ശതമാനത്തിൽ കുറയാത്ത മാർക്കും നെറ്റ്, പി.എച്ച്.ഡി യോഗ്യതയുമുള്ള ഉദ്യോഗാർഥികൾ ബന്ധപ്പെട്ട അസ്സൽ രേഖകൾ സഹിതം ഒൻപതിന് രാവിലെ പത്തിന് കോളേജിൽ ഹാജരാകണം.
- പയ്യന്നൂർ റസിഡൻഷ്യൽ വനിതാ പോളിടെക്‌നിക് കോളേജിൽ ഇലക്ട്രോണിക്സ് എൻജിനിയറിങ്, മെക്കാനിക്കൽ എൻജിനിയറിങ് വിഭാഗങ്ങളിൽ ഗസ്റ്റ് ലക്ചറർമാരെ നിയമിക്കും. എ.ഐ.സി.ടി.ഇ മാനദണ്ഡ പ്രകാരം യോഗ്യതയുള്ള ഉദ്യോഗാർഥികൾ യോഗ്യതാ സർട്ടിഫിക്കറ്റുകൾ, ബയോഡാറ്റ എന്നിവയുടെ അസ്സലും പകർപ്പും സഹിതം പത്തിന് രാവിലെ പത്തിന് കോളേജിൽ നടത്തുന്ന എഴുത്ത് പരീക്ഷയിലും അഭിമുഖത്തിലും പങ്കെടുക്കണം. ഫോൺ: 9497763400.
- തലശ്ശേരി ഗവ. ബ്രണ്ണൻ കോളേജ് ഓഫ് ടീച്ചർ എജുക്കേഷനിൽ ഉറുദു വിഷയത്തിൽ അധ്യാപകനെ നിയമിക്കുന്നു. കോളേജ് വിദ്യാഭ്യാസ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടറേറ്റ് മുഖേന റജിസ്റ്റർ ചെയ്തവർക്ക് അപേക്ഷിക്കാം. അപേക്ഷയുടെ മാതൃക ghctethalassery.ac.in ൽ ലഭിക്കും. അപേക്ഷ ആവശ്യമായ രേഖകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ സഹിതം ഒൻപതിനകം നേരിട്ടോ തപാലിലോ കോളേജിൽ സമർപ്പിക്കണം. ഫോൺ: 0490 2320227, 9188900212.