കുനിത്തല ഗവ.എൽ.പി സ്‌കൂളിൽ ബുധനാഴ്ചകളിൽ ഇനി ‘മൊഞ്ചുള്ള ലഞ്ച്’

പേരാവൂർ: കുനിത്തല ഗവ.എൽ.പി സ്‌കൂളിൽ വ്യത്യസ്തമായ ഉച്ചഭക്ഷണ പദ്ധതിയുമായി അധ്യാപക-രക്ഷാകർതൃ സമിതി. എല്ലാ ബുധനാഴ്ചയും ഇനി പി.ടി.എയുടെ വക കുട്ടികൾക്ക് വിഭവസമൃദ്ധമായ ഉച്ചഭക്ഷണം ലഭ്യമാക്കും. ‘മൊഞ്ചുള്ള ലഞ്ച്’ എന്ന പദ്ധതി ബഷീർ ദിനത്തിൽ പേരാവൂർ പഞ്ചായത്ത് പ്രസിഡന്റ് പി.പി. വേണുഗോപാലൻ ഉദ്ഘാടനം ചെയ്തു. വാർഡംഗം സി. യമുന അധ്യക്ഷത വഹിച്ചു.
പ്രഥമാധ്യാപിക കുമാരി, പി.ടി.എ പ്രസിഡന്റ് പി.വി. ജയേഷ്, വൈസ് പ്രസിഡന്റ് സി. സനീഷ്, മദർ പി.ടി. എ. പ്രസിഡന്റ് ശ്രീഷ ശ്രീജിത്ത്, മദർ പി.ടി.എ. വൈസ് പ്രസിഡന്റ് ശ്രുതി റെജിൻ, കെ.കെ. വിശ്വനാഥൻ, പി. പുരുഷോത്തമൻ എന്നിവർ സംസാരിച്ചു.