തകർന്ന സർവീസ് റോഡുകൾ അറ്റകുറ്റപ്പണിക്കായി അടച്ചു

തലശ്ശേരി: തകർന്ന സർവീസ് റോഡുകൾ അറ്റകുറ്റപ്പണിക്കായി അടച്ചു. മുഴപ്പിലങ്ങാട്-മാഹി ബൈപാസിലേക്ക് വാഹനങ്ങൾ കയറാനും ഇറങ്ങാനുമുള്ള കൊളശേരി, ചോനാടം ഭാഗത്തുള്ള സർവീസ് റോഡുകളാണ് അടച്ചത്. റോഡുകളിൽ ചിലയിടത്ത് കുണ്ടുംകുഴിയും രൂപപ്പെട്ടിരുന്നു. ടാറിങും പൂർണമായില്ല. അപകടം പതിവായതോടെ നാട്ടുകാർ പരാതി ഉന്നയിച്ചിരുന്നു. ഇതേതുടർന്ന് ദിവസങ്ങൾക്കു മുമ്പ് ജില്ലാ ഭരണാധികാരികളും ബൈപാസ് അധികൃതരും കരാർ കമ്പനി പ്രതിനിധികളും ഇവിടം സന്ദർശിച്ച് പ്രശ്‌നം വിലയിരുത്തി.