കർണാടക സംഗീതജ്ഞ കൽപ്പകം രാമൻ അന്തരിച്ചു

Share our post

ചെന്നൈ: പ്രമുഖ കർണാടക സംഗീതജ്ഞ കൽപ്പകം രാമൻ (85) അന്തരിച്ചു. ചെന്നൈയിലെ വസതിയിലായിരുന്നു അന്ത്യം. വിദ്യാഭ്യാസ വിചക്ഷണനും വാഗ്മിയും സ്വാതന്ത്ര്യസമര സേനാനിയുമായിരുന്ന വി.എസ്. ശ്രീനിവാസ ശാസ്ത്രിയുടെ കുടുംബത്തിൽപ്പെട്ട കൽപ്പകം ചെറുപ്പത്തിൽതന്നെ കർണാടക സംഗീതം അഭ്യസിച്ചു. 16-ാം വയസ്സിൽ മ്യൂസിക് അക്കാദമിയുടെ അംഗീകാരം ലഭിച്ചു. മൈസൂർ സർവകലാശാലയിൽനിന്ന്‌ ബിരുദാനന്തരബിരുദം നേടിയ അവർ ആകാശവാണിയിൽ ഗായികയായിരുന്നു. രാജ്യത്തെ വിവിധയിടങ്ങളിൽ കച്ചേരി നടത്തി. സംഗീതകോളേജുകളിൽ അധ്യാപികയായി പ്രവർത്തിച്ചു. ഇന്ത്യയുടെ മുൻ അഡീഷണൽ സോളിസിറ്റർ ജനറലായിരുന്ന വി.പി. രാമനാണ് ഭർത്താവ്. തമിഴ്നാട് അഡ്വക്കേറ്റ് ജനറൽ പി.എസ്. രാമൻ, നടൻ മോഹൻ രാമൻ, മുതിർന്ന അഭിഭാഷകൻ പി.ആർ. രാമൻ എന്നിവർ മക്കളാണ്. മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ അനുശോചിച്ചു.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!