പടിയൂര്‍ പൂവം കടവിൽ പുഴയില്‍ കാണാതായ സൂര്യയുടെ മൃതദേഹവും കണ്ടെത്തി

പടിയൂര്‍: പടിയൂര്‍ പൂവം കടവിൽ പുഴയില്‍ കാണാതായ സൂര്യ (23)യുടെ മൃതദേഹവും കണ്ടെത്തി. കൂടെയുണ്ടായിരുന്ന ഷഹര്‍ബാനയുടെ മൃതദേഹം ഇന്ന് രാവിലെ പുഴയില്‍ ഒഴുക്കില്‍പ്പെട്ട സ്ഥലത്ത് നിന്നും 300 മീറ്റര്‍ അകലെ നിന്നും കണ്ടെത്തിയിരുന്നു. ഫയര്‍ഫോഴ്സ് രണ്ട് ദിവസങ്ങളിലായി തുടരുന്ന തിരച്ചിലിനിടെ ഇന്ന് ഉച്ചയോടെയാണ് മൃതദേഹം കണ്ടെത്തിയത്.