വാട്‌സാപ്‌ സന്ദേശം തുറന്നു; ബാങ്ക് ഉദ്യോ​ഗസ്ഥക്ക് അരലക്ഷം നഷ്ടം

Share our post

കോഴിക്കോട് : ഗതാഗത നിയമ ലംഘനത്തിന് പിഴ അട ണമെന്നാവശ്യപ്പെട്ട് വന്ന വാട്സാപ് സന്ദേശം തുറന്നു നോക്കിയ ബാങ്ക് ഉദ്യോ​ഗസ്ഥക്ക് നഷ്ടമായത് അരലക്ഷത്തോളം രൂപ. കുന്നമം​ഗലത്ത് താമസിക്കുന്ന കക്കോടി സ്വദേശിനിക്കാണ് പണം നഷ്ടമായത്. കഴിഞ്ഞ മാസം 21ന് ഉദ്യോ​ഗസ്ഥയുടെ ഫോണിലേക്ക് ഗതാഗത ലംഘനത്തിന്‌ പിഴയിട്ടതായി സന്ദേശം വന്നിരുന്നു. ഇത് തുറന്നു നോക്കിയെങ്കിലും ഇവർ കാര്യമാക്കിയിരുന്നില്ല. 30ന് ന​ഗരത്തിലെ ഹൈപ്പർ മാർക്കറ്റിൽ നിന്ന് സാധനങ്ങൾ വാങ്ങി പണമടക്കാൻ ക്രെഡിറ്റ് കാർഡ് നൽകിയപ്പോഴാണ് പണം നഷ്ടപ്പെട്ടത് അറിയുന്നത്. മൂന്ന് ഇടപാടുകളിലായി 47,000 രൂപയോളം നഷ്ടമായി. സംസ്ഥാനത്തിന് പുറത്തെ വൈദ്യുതി ബിൽ അടക്കാനാണ് തുക ഉപയോ​ഗിച്ചിരിക്കുന്നത്.

വാട്സാപ്‌ സന്ദേശത്തിൽ വന്നത് എ.പി.കെ ഫയൽ ആണെന്നാണ് വിദ​ഗ്ധരുടെ നി​ഗമനം. എ.പി.കെ ഫയൽ തുറക്കുന്നതോടെ സ്ക്രീൻ ഷെയറിങ് ഉൾപ്പെടെ ഇൻസ്റ്റാൾ ആകും. എസ്.എം.എസുകൾക്ക്‌ അനുമതി നൽകാനും ഒ.ടി.പി സ്വയം എടുക്കാനും ഇതുവഴി തട്ടിപ്പ് സംഘത്തിന് കഴിയുമെന്ന് പൊലീസ് സൈബർ വിഭാ​ഗം അറിയിച്ചു. ഉദ്യോ​ഗസ്ഥയുടെ പരാതിയിൽ കൂടുതൽ അന്വേഷണം നടത്തുമെന്ന് പൊലീസ് അറിയിച്ചു. ഓൺലൈൻ സാമ്പത്തിക തട്ടിപ്പിൽപ്പെട്ടാൽ ഉടൻ 1930 എന്ന നമ്പറിൽ പൊലീസിനെ അറിയിക്കണം.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!