കണ്ണൂർ ജില്ലാ സീനിയർ ഓപ്പൺ സെലക്ഷൻ ചെസ്സ് ചാമ്പ്യൻഷിപ്പ് ഞായറാഴ്ച പേരാവൂരിൽ

പേരാവൂർ : കണ്ണൂർ ജില്ലാ ചെസ്സ് ഓർഗനൈസിങ് കമ്മിറ്റി സംഘടിപ്പിക്കുന്ന ജില്ലാ സീനിയർ ഓപ്പൺ സെലക്ഷൻ ചെസ്സ് ചാമ്പ്യൻഷിപ്പ് ജൂലൈ ഏഴ് (ഞായറാഴ്ച) രാവിലെ 10 മുതൽ പേരാവൂർ റോബിൻസ് ഓഡിറ്റോറിയത്തിൽ നടക്കും. ജില്ലാ നിവാസികളായ എല്ലാവർക്കും പ്രായഭേദമന്യേ പങ്കെടുക്കാം. ആദ്യ നാല് സ്ഥാനം നേടുന്നവർ സംസ്ഥാന ചാമ്പ്യൻഷിപ്പിലേക്ക് യോഗ്യത നേടും. വിശദവിവരങ്ങൾക്ക് ഫോൺ : 9846879986, 9400712673, 9388775570.