Connect with us

Kannur

ഉണക്കമീൻ വിലയും പെടയ്ക്കുന്നു

Published

on

Share our post

കണ്ണൂർ : മീൻലഭ്യത കുറഞ്ഞതോടെ പച്ചമീനിന് പിറകെ ഉണക്കമീനിനും വലിയ തോതിൽ വിലകൂടി. ട്രോളിങ് നിരോധനം തുടങ്ങും മുൻപ്‌ ഉള്ളതിനേക്കാൾ രണ്ടുമുതൽ നാലിരട്ടിവരെയാണ് മിക്ക ഉണക്കമീനിനും മൊത്തവില തന്നെ കൂടിയത്. മീൻകൂട്ടാതെ ചോറ് തിന്നാൻ പറ്റാത്തവർക്കുമുന്നിലെ ഒരേയൊരു വഴി ഉണക്കമീനായിരുന്നു. പൊള്ളുന്ന വിലയായതോടെ പലരും അതും ഉപേക്ഷിക്കുകയാണ്. പച്ച മത്തിപോലെ മത്തി ഉണക്കിയതും ഇപ്പോൾ വി.ഐ.പി. ആയി. ഒരുകിലോ ഉണക്കമത്തിക്ക് മൊത്തവില 250 രൂപയായി. 90 രൂപയായിരുന്നു കുറച്ചു മുൻപുവരെ.

മുള്ളൻ, ചെമ്മീൻ, അയല, മത്തി, മാന്തൾ, സ്രാവ് എന്നിവയാണ് ജില്ലയിൽ പ്രധാനമായും വിറ്റഴിയുന്ന ഉണക്കമീനുകൾ. എല്ലാറ്റിനും വില കുത്തനെ കൂടി. ജനപ്രിയ സാധനമായ ഉണക്കമുള്ളന് ഒരു കിലോയ്ക്ക് 300 മുതൽ 320 രൂപവരെയായി ചില്ലറവില. ട്രോളിങ് നിരോധനമായതിനാൽ മീൻലഭ്യത വളരെ കുറഞ്ഞു. പരമ്പരാഗത വള്ളക്കാർക്ക് മുൻകാലങ്ങളിലെപ്പോലെ മീൻ കിട്ടുന്നില്ല. കാലാവസ്ഥ മോശമാകുന്നതും മുന്നറിയിപ്പും കാരണം പല ദിവസങ്ങളിലും കടലിൽ പോകാനുമാകുന്നില്ല. കുഞ്ഞൻമീനുകൾ പിടിക്കരുതെന്ന് കടലിൽ പോകുന്നവർക്ക് കർശനനിർദേശവുമുണ്ട്. എല്ലാംകൂടിയായപ്പോൾ മീൻലഭ്യത കുറഞ്ഞു. ഇവിടെ ലഭ്യമായതിനും അന്യസംസ്ഥാനങ്ങളിൽനിന്ന് വരുന്നതിനും വില ഉയരുകയും ചെയ്തു.

മൊത്തവില

മുള്ളന്റെ വില 80-ൽനിന്ന് 200-ലെത്തി. ചെമ്മീനിന് 250-ൽനിന്ന് 600 രൂപയായി ഉയർന്നു. 120-140 രൂപയായിരുന്ന അയലക്കാവട്ടെ 280 രൂപയാണ്.

തിരണ്ടിക്ക്‌ നേരത്തേ 300 രൂപയായിരുന്നു. ഇപ്പോൾ 450-500 രൂപയാണ്‌. ചില്ലറ വ്യാപാരത്തിലെത്തുമ്പോൾ വില പിന്നെയും കൂടുന്നു. പലയിടങ്ങളിലും വിലയിൽ ഏറ്റക്കുറച്ചിലുകളുമുണ്ടാകും.


Share our post

Kannur

റവന്യൂ റിക്കവറി അദാലത്ത്

Published

on

Share our post

കണ്ണൂര്‍: റീജ്യണല്‍ ട്രാന്‍സ്പോര്‍ട്ട് ഓഫീസില്‍ നിന്നും റവന്യൂ റിക്കവറി ശുപാര്‍ശ ചെയ്ത കേസുകള്‍ തീര്‍പ്പാക്കുന്നതിന് മാര്‍ച്ച് അഞ്ചിന് രാവിലെ 10.30 ന് റീജ്യണല്‍ ട്രാന്‍സ്പോര്‍ട്ട് ഓഫീസില്‍ റവന്യൂ റിക്കവറി അദാലത്ത് നടത്തും.2020 മാര്‍ച്ച് 31 വരെ മാത്രം ടാക്സ് അടച്ച് കുടിശ്ശിക വരുത്തിയ കേസുകളാണ് അദാലത്തില്‍ പരിഗണിക്കുന്നത്.സര്‍ക്കാര്‍ പ്രഖ്യാപിച്ച ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതിയില്‍ ഉള്‍പ്പെടുന്ന വാഹനങ്ങള്‍ക്ക് 30 ശതമാനം മുതല്‍ 40 ശതമാനം വരെ ഇളവോടുകൂടി കുടിശ്ശിക തീര്‍പ്പാക്കാം.അദാലത്തില്‍ പരിഗണിക്കുന്ന കേസുകള്‍ക്ക് ആര്‍.സി, ഇന്‍ഷുറന്‍സ്, ക്ഷേമനിധി എന്നിവ ബാധകമല്ല.


Share our post
Continue Reading

Kannur

ജില്ലയിൽ രണ്ട് ഡിവിഷനൽ ഫോറസ്റ്റ് എമർജൻസി ഓപ്പറേഷൻ സെൻ്ററുകൾ

Published

on

Share our post

കണ്ണൂർ: സംസ്ഥാനത്ത് മനുഷ്യ-വന്യജീവി സംഘർഷം കൂടുതലായി റിപ്പോർട്ട് ചെയ്യുന്ന സാഹചര്യത്തിൽ മനുഷ്യ-വന്യജീവി സംഘർഷങ്ങൾ സംസ്ഥാന ദുരന്തമായി പ്രഖ്യാപിച്ച് സംഘർഷ ലഘൂകരണ പ്രവർത്തനങ്ങളുടെ ഫലപ്രദമായ ഏകോപനത്തിനായി കണ്ണൂർ ജില്ലയിൽ രണ്ട് ഡിവിഷനൽ ഫോറസ്റ്റ് എമർജൻസി ഓപ്പറേഷൻ സെൻ്ററുകൾ (ഡിഎഫ്ഇഒസി) സ്ഥാപിച്ചു. കണ്ണൂർ ഡിഎഫ്ഇഒസി ഫോൺ നമ്പർ 9188407547, ആറളം ഡിഎഫ്ഇഒസി ഫോൺ നമ്പർ 9188407546.ഇത് കൂടാതെ വനം വകുപ്പ് ആസ്ഥാനത്ത് സ്‌റ്റേറ്റ് ഫോറസ്റ്റ് എമർജൻസി ഓപ്പറേഷൻ സെൻ്ററും ഫോറസ്റ്റ് കൺട്രോൾ റൂമും പ്രവർത്തനം ആരംഭിച്ചു. കൺട്രോൾ റൂം തിരുവനന്തപുരം-ടോൾ ഫ്രീ നമ്പർ 1800425473. സ്‌റ്റേറ്റ് ഫോറസ്റ്റ് എമർജൻസി ഓപ്പറേഷൻ സെൻ്റർ: 9188407510, 9188407511.


Share our post
Continue Reading

Kannur

സ്ത്രീകളിലെ കാന്‍സര്‍ സ്‌ക്രീനിംഗ്- ജില്ലാതല മെഗാക്യാമ്പ് 27ന്

Published

on

Share our post

കണ്ണൂർ: ആരോഗ്യം ആനന്ദം, അകറ്റാം അര്‍ബുദം കാന്‍സര്‍ പ്രതിരോധ ജനകീയ ക്യാമ്പയിനിന്റെ ഭാഗമായി സ്ത്രീകളിലെ കാന്‍സര്‍ സ്‌ക്രീനിംഗ് പരിപാടിയുടെ ജില്ലാതല മെഗാക്യാമ്പ് ഫെബ്രുവരി 27ന് രാവിലെ പത്ത് മുതല്‍ കലക്ടറേറ്റ് ഓഡിറ്റോറിയത്തില്‍ നടത്തും. കുടുംബകോടതി ജഡ്ജിയും താലൂക്ക് ലീഗല്‍ സര്‍വീസസ് കമ്മിറ്റി ചെയര്‍മാനുമായ ആര്‍.എല്‍ ബൈജു ഉദ്ഘാടനം ചെയ്യും.

ജില്ലാ കലക്ടര്‍ അരുണ്‍ കെ. വിജയന്‍, സിറ്റി പോലീസ് കമ്മിഷണര്‍ പി നിധിന്‍ രാജ് എന്നിവര്‍ വിശിഷ്ടാതിഥികളാകും. ഡി.എം.ഒ ഡോ. പിയൂഷ് എം. നമ്പൂതിരിപ്പാട് അധ്യക്ഷത വഹിക്കും. 30 വയസിന് മുകളിലുള്ള കലക്ടറേറ്റിലെ വിവിധ വകുപ്പുകളിലെ വനിതാ ജീവനക്കാര്‍ക്കും വനിതാ പോലീസിനും കണ്ണൂര്‍ കോടതി സമുച്ചയത്തിലെ വനിതാ അഡ്വക്കേറ്റ്‌സ്, സ്റ്റാഫ് എന്നിവര്‍ക്കും വേണ്ടിയുള്ള മെഗാ കാന്‍സര്‍ സ്‌ക്രീനിംഗ് ക്യാമ്പും ബോധവത്കരണവുമാണ് നടത്തുന്നത്.


Share our post
Continue Reading

Trending

error: Content is protected !!