കാലിക്കറ്റ് സര്‍വകലാശാല വാര്‍ത്തകള്‍
എം.കോം. കൗൺസലിങ് 2024
സർവകലാശാലാ കൊമേഴ്‌സ് ആൻഡ് മാനേജ്‌മെന്റ് പഠനവകുപ്പിൽ എം.കോം. പ്രവേശനത്തിനുള്ള റാങ്ക് ലിസ്റ്റ് സർവകലാശാലാ വെബ്‌സൈറ്റിൽ (https://www.uoc.ac.in/) ലഭ്യമാണ്. ഇതിൽ ഒന്നുമുതൽ 45 വരെ റാങ്ക് ലഭിച്ച വിദ്യാർഥികൾ ജൂലായ് ആറിന് രാവിലെ 10.30-ന് പഠനവകുപ്പ് കാര്യാലയത്തിൽ നിർദിഷ്ട രേഖകൾ സഹിതം ഹാജരാകണം.
ഒറ്റത്തവണ റഗുലർ സപ്ലിമെന്ററി പരീക്ഷ
എല്ലാ അവസരങ്ങളും നഷ്ടമായ അഫിലിയേറ്റഡ് കോളേജുകൾ/എസ്.ഡി.ഇ. (സി.യു.സി.ബി.സി.എസ്എസ്-യുജി-2014 മുതൽ 2016 വരെ പ്രവേശനം ) വിദ്യാർഥികൾക്കായുള്ള രണ്ടാം സെമസ്റ്റർ ബി.എ., ബി. എസ്.സി., ബി.കോം., ബി.എസ്.ഡബ്ല്യു., ബി.ബി.എ., ബി.എം.എം.സി., ബി.കോം. വൊക്കേഷണൽ, ബി.എ. അഫ്സൽ-ഉൽ-ഉലമ സെപ്റ്റംബർ 2022 ഒറ്റത്തവണ റഗുലർ സപ്ലിമെന്ററി പരീക്ഷകൾ ജൂലായ് എട്ടിന് തുടങ്ങും. കേന്ദ്രം: ടാഗോർ നികേതൻ, കാലിക്കറ്റ് സർവകലാശാലാ കാംപസ്. വിശദമായ സമയക്രമം വെബ്‌സൈറ്റിൽ.
ഹാൾടിക്കറ്റ്
ജൂലായ് എട്ടിന് തുടങ്ങുന്ന രണ്ടാം സെമസ്റ്റർ ബി.എ., ബി.എ. അഫ്സൽ ഉൽ ഉലമ, ബി.എ. മൾട്ടിമീഡിയ, ബി.എസ്.സി. (എസ്.ഡി.ഇ.) റഗുലർ, സപ്ലിമെന്ററി, ഇംപ്രൂവ്മെന്റ് ഏപ്രിൽ 2024 പരീക്ഷകൾക്കുള്ള ഹാൾടിക്കറ്റുകൾ സർവകലാശാലാ വെബ്സൈറ്റിൽ.