വിദ്യാഭ്യാസ അവാർഡിന് അപേക്ഷ ക്ഷണിച്ചു

കണ്ണൂർ: കേരള കർഷക തൊഴിലാളി ക്ഷേമനിധി പദ്ധതി അംഗങ്ങളായവരുടെ മക്കൾക്കുള്ള വിദ്യാഭ്യാസ അവാർഡിന് അപേക്ഷ ക്ഷണിച്ചു. സർക്കാർ, എയ്ഡഡ് സ്‌കൂളിൽ 2023-24 അധ്യയന വർഷത്തെ എസ്.എസ്.എൽ.സി, ടി.എച്ച്.എസ്.എൽ.സി പരീക്ഷയിൽ 75 ശതമാനവും പ്ലസ് ടു, വി.എച്ച്.എസ്.ഇ പരീക്ഷയിൽ 85 ശതമാനവും മാർക്ക് നേടി ആദ്യ അവസരത്തിൽ വിജയിച്ചവരുടെ മാതാപിതാക്കൾക്ക് അപേക്ഷ സമർപ്പിക്കാം. കൂടുതൽ വിവരങ്ങൾക്ക് www.agriworkersfund.org വെബ്സൈറ്റ് സന്ദർശിക്കുക. ഫോൺ: 0497 2712549