സൗന്ദര്യമില്ലെന്ന് ആരോപിച്ച് യുവതിയെ അമ്മിക്കുട്ടികൊണ്ട് മർദിച്ചു; ഭർത്താവിന്റെ പേരിൽ കേസ്

Share our post

കണ്ണൂർ: സൗന്ദര്യമില്ലെന്ന് ആരോപിച്ചും കൂടുതൽ സ്വർണം ആവശ്യപ്പെട്ടും യുവതിയെ അമ്മിക്കുട്ടികൊണ്ട് മർദിച്ചതിന് ഭർത്താവിന്റെയും ബന്ധുക്കളുടെയും പേരിൽ കേസെടുത്തു. അരവൻചാൽ ചള്ളച്ചാൽ റോഡിലെ ഓലിയൻവീട്ടിൽ രഹ്ന റഹ്‌മാന്റെ (28) പരാതിയിൽ ഭർത്താവ് പാടിയോട്ടുചാലിലെ അനസ്, ബന്ധുക്കളായ റുഖിയ, മൈമൂന എന്നിവരുടെ പേരിലാണ് ചെറുപുഴ പോലീസ് കേസെടുത്തത്. 2016 മേയ് എട്ടിന് വിവാഹിതരായ ഇരുവരും ഒന്നിച്ച് താമസിച്ചുവരുന്നതിനിടെ സൗന്ദര്യമില്ലെന്ന് ആക്ഷേപിക്കുകയും കൂടുതൽ സ്ത്രീധനം ആവശ്യപ്പെട്ട് പീഡിപ്പിച്ചുവെന്നുമാണ് പരാതി. കഴിഞ്ഞ 29-ന് രാത്രി ഒൻപതിന് ഒന്നാംനിലയിലെ കിടപ്പുമുറിയിൽവെച്ച് മർദിച്ചപ്പോൾ ഭയന്ന് അടുക്കളയിലേക്ക് ഓടിയ രഹ്നയെ പിന്നാലെ വന്ന് അമ്മിക്കുട്ടികൊണ്ട് വലത് കൈയ്ക്കും നടുവിനും മർദിച്ചുവെന്ന പരാതിയിലാണ് പോലീസ് കേസെടുത്തത്.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!