മൂന്നു കോടിയുടെ എം.ഡി.എം.എ യുമായി കണ്ണൂർ സ്വദേശി പിടിയിൽ

Share our post

തൃശ്ശൂരില്‍ ഒല്ലൂരില്‍ നടത്തിയ വൻ ലഹരിമരുന്ന് വേട്ടയില്‍ കണ്ണൂർ സ്വദേശി ഫാസില്‍ പിടിയില്‍. ഇന്ന് പുലർച്ചെ തൃശ്ശൂർ ഡാൻസാഫും , ഒല്ലൂർ പോലീസും സംയുക്തമായി നടത്തിയ പരിശോധനയിലാണ് പ്രതി പിടിയിലായത്.
ഡാൻസാഫിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ ആയിരുന്നു പരിശോധന. കാറില്‍ മാരക രാസ ലഹരിയായ എം.ഡി.എം.എ വൻതോതില്‍ കടത്തുന്നു എന്നായിരുന്നു വിവരം. തുടർന്ന് ഒല്ലൂർ പോലീസിന്റെ സഹകരണത്തോടെ പരിശോധന നടത്തി. ഒല്ലൂരില്‍ നിന്നും തലൂരിലേക്ക് പോകുന്നതിനെടെ പി.ആർ പടിയില്‍ വെച്ചാണ് ഫാസില്‍ പോലീസ് പിടിയിലാകുന്നത്.

തുടർന്ന് വാഹനം പരിശോധിച്ചതില്‍ നിന്നും എംഡിഎംഎ കണ്ടെത്തി. പ്രതിയെ ചോദ്യം ചെയ്തതില്‍ നിന്നും ആലുവയിലെ വീട്ടില്‍ കൂടുതല്‍ എം.ഡി.എം.എ സൂക്ഷിച്ചിട്ടുള്ള വിവരം ലഭിച്ചു. ആലുവയിലെ വീട്ടില്‍ നിന്നും കാറില്‍ നിന്നുമായി രണ്ടര കിലോ എം.ഡി.എം എ യാണ് കണ്ടെത്തിയത്. കൊച്ചിയില്‍ നിന്നും തൃശ്ശൂരിലെ വിവിധ പ്രദേശങ്ങളില്‍ വിതരണം നടത്താനായി എം.ഡി.എം.എ കൊടുവന്നതാണെന്നാണ് വിവരം. ഇതര സംസ്ഥാനങ്ങളില്‍ നിന്നുമാണ് പ്രതി എം.ഡി.എം.എ എത്തിക്കുന്നത്. ലഹരി മരുന്നു കടത്താൻ ഉപയോഗിച്ച കാർ പോലീസ് കസ്റ്റഡിയിലെടുത്തു. ഇയാള്‍ നിന്നും കണ്ടെത്തി ലഹരി വസ്തുവിന് മാർക്കറ്റില്‍ മൂന്ന് കോടിയിലധികം വില വരും.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!