അങ്കണവാടി വർക്കർ നിയമനം സുതാര്യമാക്കിയില്ലെങ്കിൽ സമരം ശക്തമാക്കുമെന്ന് എസ്.ഡി.പി.ഐ

ഇരിട്ടി: ഇരിട്ടി നഗരസഭയിൽ അങ്കണവാടി വർക്കർമാരെ നിയമിച്ച നടപടിക്കെതിരെ എസ്.ഡി.പി.ഐ ഇരിട്ടി മുനിസിപ്പൽ കമ്മിറ്റി നഗരസഭ ഓഫീസിലേക്ക് മാർച്ച് നടത്തി. പേരാവൂർ മണ്ഡലം പ്രസിഡന്റ് യൂനുസ് ഉളിയിൽ ഉദ്ഘാടനം ചെയ്തു. റാങ്ക് ലിസ്റ്റിൽ സി.പി.എമ്മുകാരുടെ ബന്ധുക്കളെയും വേണ്ടപ്പെട്ടവരെയും തിരുകി കയറ്റിയെന്ന് എസ്.ഡി. പി.ഐ ആരോപിച്ചു. ഇരിട്ടി മുനിസിപ്പല്‍ പ്രസിഡന്‍റ് തമീം പെരിയത്തില്‍ അധ്യക്ഷത വഹിച്ചു. പേരാവൂര്‍ മണ്ഡലം കമ്മിറ്റി അംഗം ഷമീര്‍ മുരിങ്ങോടി,റിയാസ് നാലകത്ത്, അഷ്റഫ് നടുവനാട്, ആയിശ സമദ്, എന്‍.സി.ഫിറോസ്, ഇരിട്ടി നഗരസഭ കൗണ്‍സിലര്‍ പി. ഫൈസല്‍ എന്നിവർ സംസാരിച്ചു.