പേരാവൂർ എം.പി.യു.പി സ്‌കൂൾ പി.ടി.എ പൊതുയോഗം

പേരാവൂർ : എം.പി.യു.പി സ്‌കൂൾ പി.ടി.എ പൊതുയോഗവും രക്ഷിതാക്കൾക്കുളള ബോധവത്കരണ ക്ലാസും നടന്നു. പി.ടി.എ പ്രസിഡന്റ് കെ.ടി. മുഹമ്മദ് മുസ്തഫ അധ്യക്ഷത അവഹിച്ചു. അക്കാദമി മാസ്റ്റർ പ്ലാൻ പ്രകാശനവും സമ്മാനദാനവും സ്‌കൂൾ മാനേജർ പ്രേമ നിർവഹിച്ചു.
പ്രഥമാധ്യാപിക യു.വി. സജിത, സ്‌കൂൾ മാനേജർ പ്രേമ, സി.കെ. അർഷാദ്, റിജി റെന്നി, ഇ.കെ. നിഷ, പി.കെ. സബ്‌ന, ടി.എം. അനഘ എന്നിവർ സംസാരിച്ചു. 2024-2025 വർഷത്തേക്കുള്ള പി.ടി.എ കമ്മിറ്റിയംഗങ്ങളെ തിരഞ്ഞെടുത്തു.
ഭാരവാഹികൾ : കെ.ടി. മുഹമ്മദ് മുസ്തഫ (പ്രസി.), റിജി റെന്നി (മദർ പി.ടി.എ പ്രസി.), ഐ.കെ. പുഷ്പരാജ്, കെ. ഹഷ്‌റ (വൈസ്.പ്രസി.).