Connect with us

Kerala

സംസ്ഥാനത്ത് സഞ്ചരിക്കുന്ന ഡയാലിസിസ് യൂണിറ്റുകൾ ആരംഭിക്കുന്നു

Published

on

Share our post

തിരുവനന്തപുരം : ഡയാലിസിസ് സൗകര്യങ്ങളില്ലാത്ത വിദൂര – ദുര്‍ഘട പ്രദേശങ്ങളില്‍ സഞ്ചരിക്കുന്ന ഡയാലിസിസ് യൂണിറ്റുകള്‍ ആരംഭിക്കുമെന്ന് മന്ത്രി വീണാ ജോര്‍ജ്. വാഹനങ്ങളില്‍ സജ്ജമാക്കുന്ന ഡയാലിസിസ് മെഷീനിലൂടെ രോഗികള്‍ക്ക് എത്തിപ്പെടാന്‍ സാധിക്കുന്ന കേന്ദ്രങ്ങളില്‍ വച്ച് ഡയാലിസിസ് നല്‍കുക എന്നതാണ് മൊബൈല്‍ ഡയാലിസിസ് യൂണിറ്റിന്റെ പ്രവത്തന രീതി. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും, സന്നദ്ധ സംഘടനകളുടെയും സംയുക്ത സംരംഭമായി സഞ്ചരിക്കുന്ന ഡയാലിസിസ് യൂണിറ്റുകള്‍ സജ്ജമാക്കുന്നതാണ്.

ഹീമോഡയാലിസിസ് ചെലവേറിയതും ആശുപത്രിയില്‍ മാത്രം ചെയ്യാന്‍ കഴിയുന്നതുമായ പ്രക്രിയയാണ്. ഇതിന് പരിഹാരമായിട്ടാണ് താരതമ്യേന ചെലവു കുറഞ്ഞതും രോഗികള്‍ക്ക് സ്വന്തമായി വീട്ടില്‍ ചെയ്യാന്‍ സാധിക്കുന്നതുമായ പെരിറ്റോണിയല്‍ ഡയാലിസിസ് പദ്ധതി സംസ്ഥാന ആരോഗ്യ വകുപ്പ് ആരംഭിച്ചിട്ടുള്ളത്. പെരിറ്റോണിയല്‍ ഡയാലിസിസ് നിലവില്‍ എല്ലാ ജില്ലകളിലും ലഭ്യമാക്കിയിട്ടുണ്ട്. നാളിതുവരെ 640 രോഗികള്‍ പെരിറ്റോണിയല്‍ ഡയാലിസിസിനായി രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

നിലവിലുള്ള ഡയാലിസിസ് യൂണിറ്റുകളുടെ പ്രവര്‍ത്തനക്ഷമത വര്‍ദ്ധിപ്പിച്ചുകൊണ്ട് ഷിഫ്റ്റുകളുടെ എണ്ണം വര്‍ദ്ധിപ്പിക്കുന്നത്, കൂടുതല്‍ രോഗികള്‍ക്ക് ഡയാലിസിസ് ചെയ്യുന്നതിനുള്ള സൗകര്യം സൃഷ്ടിക്കുന്നതാണ്.


Share our post

Kerala

എൽ.പി.ജി ഗുണഭോക്താക്കളുടെ ബയോമെട്രിക് മസ്റ്ററിങ്: ഔദ്യോഗിക പ്രഖ്യാപനം ഉടൻ

Published

on

Share our post

കോഴിക്കോട്: രാജ്യത്തെ പാചകവാതക സിലിൻഡർ ഗുണഭോക്താക്കളുടെ കണക്കുറപ്പിക്കാൻ ബയോമെട്രിക് മസ്റ്ററിങ്ങുമായി കേന്ദ്രം. മസ്റ്ററിങ് കർശനമാക്കി കേന്ദ്രം ഔദ്യോഗിക പ്രഖ്യാപനം ഇതുവരെ പുറത്തിറക്കിയില്ലെങ്കിലും ഗ്യാസ് ഏജൻസികളിൽ ഇതിനകം തിരക്ക് തുടങ്ങിക്കഴിഞ്ഞു. മസ്റ്ററിങ് ആദ്യഘട്ടത്തിൽ കർശനമാക്കില്ലെങ്കിലും ഏതാനും മാസങ്ങൾക്കകം മുഴുവൻ ഗുണഭോക്താക്കളെയും ഇതിൻ്റെ പരിധിയിൽ കൊണ്ടുവന്നേക്കുമെന്ന് ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ്റെ ഉന്നത ഉദ്യോഗസ്ഥൻ പറഞ്ഞു.

മസ്റ്ററിങ് നടത്തേണ്ട അവസാന തീയതി പ്രഖ്യാപിച്ചിട്ടില്ല. എങ്കിലും സമൂഹിക മാധ്യമങ്ങളിലൂടെ നടക്കുന്ന പ്രചാരണംമൂലം ഒട്ടേറെ ഉപഭോക്താക്കളാണ് ഏജൻസികളിൽ എത്തുന്നത്. ബയോമെട്രിക് മസ്റ്ററിങ് നടത്താൻ എല്ലാ ഗ്യാസ് ഏജൻസി ഓഫീസുകളിൽ പ്രത്യേകം സൗകര്യം ഏർപ്പെടുത്തിയിട്ടുമുണ്ട്. ഇതിനൊപ്പം, അവശർക്കും മുതിർന്ന പൗരന്മാർക്കും ഉൾപ്പെടെ വീടുകളിലെത്തി മസ്റ്ററിങ് നടത്തുന്നതിന് സിലിൻഡർ വിതരണം ചെയ്യുന്നവർക്ക് പരിശീലനം നൽകിയിട്ടുമുണ്ട്.

കെ.വൈ.സി.ക്ക് പിന്നാലെ ബയോമെട്രിക് കൂടി കർശനമാക്കാൻ കേന്ദ്ര പെട്രോളിയം മന്ത്രാലയം ഒരുങ്ങുന്നത് സിലിൻഡറുകളുടെ യഥാർഥ ഗുണഭോക്താക്കളെ നിശ്ചയിക്കാൻ. പലരും കണക്ഷൻ കൈമാറിയിട്ടുണ്ടെന്നും യാഥാർഥ കണക്ഷൻ ഉടമകൾ മരണപ്പെട്ടതിനുശേഷവും ആ പേരുകളിൽ സിലിൻഡർ കൈപ്പറ്റുന്നുവെന്നുമുള്ള വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ഇത് കർശനമാക്കുന്നത്. നേരത്തേ സബ്‌സിഡി സിലിൻഡർ ഉള്ളവർക്കു മാത്രമായിരുന്നു മസ്റ്ററിങ് എങ്കിൽ ഇനിയങ്ങോട്ട് എല്ലാവർക്കും ഇത് വേണ്ടിവരുമെന്നാണറിയുന്നത്.

മസ്റ്ററിങ് നടത്താത്ത ഉപഭോക്താക്കൾക്ക് പാചകവാതകം ബുക്കുചെയ്യാൻ തടസ്സം നേരിടേണ്ടിവരും. ഇന്ത്യൻ ഓയിൽ, ഹിന്ദുസ്ഥാൻ പെട്രോളിയം, ഭാരത് പെട്രോളിയം എന്നീ കമ്പനികളെല്ലാം ഒരേസമയം ഇതു നടപ്പാക്കാൻ ആരംഭിച്ചിട്ടുണ്ട്.


Share our post
Continue Reading

Kerala

ഇം​ഗ്ലീഷ് അധ്യാപക നിയമനത്തിന്‌ അനുമതി

Published

on

Share our post

തിരുവനന്തപുരം : സംസ്ഥാനത്തെ സർക്കാർ, എയ്‌ഡഡ് സ്‌കൂളുകളിൽ ആവശ്യമായി വരുന്ന എച്ച്.എസ്.ടി ഇംഗ്ലീഷ് അധ്യാപക തസ്‌തിക താൽക്കാലികമായി സൃഷ്ടിച്ച് ദിവസവേതനാടിസ്ഥാനത്തിൽ നിയമനം നടത്താൻ മന്ത്രിസഭാ അനുമതി. ഇം​ഗ്ലീഷിന് പിരീയഡ് അടിസ്ഥാനത്തിൽ തസ്‌തിക നിർണയം നടത്താനാണ് നിർദേശം.

സർക്കാർ സ്‌കൂളുകളിൽ അധിക തസ്‌തികകളിൽ എച്ച്.എസ്.ടി ഇംഗ്ലീഷ് അധ്യാപകരെ ക്രമീകരിച്ചശേഷം ബാക്കിയുള്ള തസ്‌തികകളിൽ ദിവസവേതനാടിസ്ഥാനത്തിൽ നിയമനം നടത്തും. എയ്‌ഡഡ് സ്‌കൂളുകളിൽ എച്ച്.എസ്.ടി ഇംഗ്ലീഷ് അധിക തസ്‌തികകളിൽ അതേ മാനേജ്മെന്റിൽ തസ്‌തിക നഷ്ടം വന്ന് പുറത്തുപോയവരെയും ചട്ടപ്രകാരമുള്ള അവകാശികളെയും കെ.ഇ.ആർ ചട്ടപ്രകാരം മറ്റ് സ്‌കൂളുകളിലെ സംരക്ഷിതാധ്യാപകരെയും പുനർവിന്യസിക്കും. ബാക്കിയുള്ളവയിൽ ദിവസവേതനാടിസ്ഥാന നിയമനം നൽകും.

നിലവിൽ സ്‌കൂളുകളിൽ ഇം​ഗ്ലീഷ് കോർ വിഷയത്തിലാണ് ഉൾപ്പെടുത്തിയിരുന്നത്. ഇതുവഴി ആറാം തസ്‌തികയായിട്ടാണ് ഇം​ഗ്ലീഷിനെ അധ്യാപക നിയമനത്തിന്‌ പരി​ഗണന. ഇതിന് മാറ്റംവരുത്തി ഭാഷാ വിഷയമാക്കുന്നതും പരി​ഗണനയിലുണ്ട്‌.


Share our post
Continue Reading

Kerala

വാട്‌സാപ്‌ സന്ദേശം തുറന്നു; ബാങ്ക് ഉദ്യോ​ഗസ്ഥക്ക് അരലക്ഷം നഷ്ടം

Published

on

Share our post

കോഴിക്കോട് : ഗതാഗത നിയമ ലംഘനത്തിന് പിഴ അട ണമെന്നാവശ്യപ്പെട്ട് വന്ന വാട്സാപ് സന്ദേശം തുറന്നു നോക്കിയ ബാങ്ക് ഉദ്യോ​ഗസ്ഥക്ക് നഷ്ടമായത് അരലക്ഷത്തോളം രൂപ. കുന്നമം​ഗലത്ത് താമസിക്കുന്ന കക്കോടി സ്വദേശിനിക്കാണ് പണം നഷ്ടമായത്. കഴിഞ്ഞ മാസം 21ന് ഉദ്യോ​ഗസ്ഥയുടെ ഫോണിലേക്ക് ഗതാഗത ലംഘനത്തിന്‌ പിഴയിട്ടതായി സന്ദേശം വന്നിരുന്നു. ഇത് തുറന്നു നോക്കിയെങ്കിലും ഇവർ കാര്യമാക്കിയിരുന്നില്ല. 30ന് ന​ഗരത്തിലെ ഹൈപ്പർ മാർക്കറ്റിൽ നിന്ന് സാധനങ്ങൾ വാങ്ങി പണമടക്കാൻ ക്രെഡിറ്റ് കാർഡ് നൽകിയപ്പോഴാണ് പണം നഷ്ടപ്പെട്ടത് അറിയുന്നത്. മൂന്ന് ഇടപാടുകളിലായി 47,000 രൂപയോളം നഷ്ടമായി. സംസ്ഥാനത്തിന് പുറത്തെ വൈദ്യുതി ബിൽ അടക്കാനാണ് തുക ഉപയോ​ഗിച്ചിരിക്കുന്നത്.

വാട്സാപ്‌ സന്ദേശത്തിൽ വന്നത് എ.പി.കെ ഫയൽ ആണെന്നാണ് വിദ​ഗ്ധരുടെ നി​ഗമനം. എ.പി.കെ ഫയൽ തുറക്കുന്നതോടെ സ്ക്രീൻ ഷെയറിങ് ഉൾപ്പെടെ ഇൻസ്റ്റാൾ ആകും. എസ്.എം.എസുകൾക്ക്‌ അനുമതി നൽകാനും ഒ.ടി.പി സ്വയം എടുക്കാനും ഇതുവഴി തട്ടിപ്പ് സംഘത്തിന് കഴിയുമെന്ന് പൊലീസ് സൈബർ വിഭാ​ഗം അറിയിച്ചു. ഉദ്യോ​ഗസ്ഥയുടെ പരാതിയിൽ കൂടുതൽ അന്വേഷണം നടത്തുമെന്ന് പൊലീസ് അറിയിച്ചു. ഓൺലൈൻ സാമ്പത്തിക തട്ടിപ്പിൽപ്പെട്ടാൽ ഉടൻ 1930 എന്ന നമ്പറിൽ പൊലീസിനെ അറിയിക്കണം.


Share our post
Continue Reading

Kerala1 min ago

എൽ.പി.ജി ഗുണഭോക്താക്കളുടെ ബയോമെട്രിക് മസ്റ്ററിങ്: ഔദ്യോഗിക പ്രഖ്യാപനം ഉടൻ

PERAVOOR4 mins ago

കണ്ണൂർ ജില്ലാ സീനിയർ ഓപ്പൺ സെലക്ഷൻ ചെസ്സ് ചാമ്പ്യൻഷിപ്പ് ഞായറാഴ്ച പേരാവൂരിൽ

Kerala56 mins ago

ഇം​ഗ്ലീഷ് അധ്യാപക നിയമനത്തിന്‌ അനുമതി

Kannur57 mins ago

ഭിന്നശേഷിക്കാരായ ലോട്ടറി ഏജന്റുമാർക്ക് ധനസഹായം

Kerala1 hour ago

വാട്‌സാപ്‌ സന്ദേശം തുറന്നു; ബാങ്ക് ഉദ്യോ​ഗസ്ഥക്ക് അരലക്ഷം നഷ്ടം

Kerala1 hour ago

അമീബിക് മസ്തിഷ്ക ജ്വരം: ചികിത്സയിലായിരുന്ന ഏഴാം ക്ലാസ് വിദ്യാർഥി മരിച്ചു

Breaking News2 hours ago

പടിയൂര്‍ പൂവം കടവിൽ കാണാതായ വിദ്യാര്‍ത്ഥിനിയുടെ മൃതദേഹം കണ്ടെത്തി

KOLAYAD3 hours ago

പെരുവ പറക്കാടിൽ പകലും കാട്ടാനകളെത്തി കൃഷി നശിപ്പിച്ചു

PERAVOOR13 hours ago

പേരാവൂരിൽ ഹിന്ദു ഐക്യവേദി പ്രവർത്തകർ രാഹുൽ ഗാന്ധിയുടെ കോലം കത്തിച്ചു

Kerala14 hours ago

മൂന്നു കോടിയുടെ എം.ഡി.എം.എ യുമായി കണ്ണൂർ സ്വദേശി പിടിയിൽ

Breaking News3 years ago

കോ​വി​ഡ് മൂ​ന്നാം ത​രം​ഗം രൂ​ക്ഷ​മാ​കാ​ൻ സാ​ധ്യ​ത​യെ​ന്ന് മു​ന്ന​റി​യി​പ്പ്

Local News1 year ago

പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ

PERAVOOR1 year ago

പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു

Breaking News1 year ago

ലാപ്‌ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,

KOLAYAD1 year ago

കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്

Kannur10 months ago

പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി

Kannur1 year ago

വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു

Breaking News1 year ago

പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്

Breaking News3 months ago

പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു

PERAVOOR7 months ago

പേരാവൂരിൽ സ്‌കൂൾ വിദ്യാർഥിനിയുടെ കൈവിരൽ അധ്യാപകൻ തല്ലിയൊടിച്ചതായി പരാതി

Trending

Copyright © 2023 NEWSHINTONLINE

error: Content is protected !!