മുഴക്കുന്ന് പഞ്ചായത്ത് ഓഫീസിലേക്ക് ബി.ജെ.പി മാർച്ച്

കാക്കയങ്ങാട് : അങ്കണവാടി വർക്കർ റാങ്ക് ലിസ്റ്റിൽ ക്രമക്കേടാരോപിച്ച് ബി.ജെ.പി മുഴക്കുന്ന് പഞ്ചായത്ത് ഓഫീസിലേക്ക് മാർച്ച് നടത്തി. റാങ്ക് ലിസ്റ്റിൽ സി.പി.എം നേതാക്കളുടെ സ്വന്തക്കാരേയും ബന്ധുക്കളേയും തിരുകിക്കയറ്റിയെന്നാരോപിച്ചാണ് ബി. ജെ.പി മുഴക്കുന്ന് പഞ്ചായത്ത് കമ്മറ്റി മാർച്ചും ധർണ്ണയും നടത്തിയത്. ജില്ലാ കമ്മറ്റിയംഗം സി.ബാബു ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് കമ്മറ്റി പ്രസിഡൻ്റ് എം.ഹരിദാസ് അധ്യക്ഷത വഹിച്ചു. എൻ.വി.ഗിരീഷ് , പി.കെ. ഷാബു, സുജേഷ് പാലക്ക,ജയൻ നാൽപ്പാടി,പി.കെ ഗിരീഷ്, ധന്യ രാജേഷ് എന്നിവർ പ്രസംഗിച്ചു.