എ.കെ.ജി സെന്റർ ആക്രമണം: വിദേശത്ത് ഒളിവിലായിരുന്ന രണ്ടാം പ്രതി അറസ്റ്റിൽ

തിരുവനന്തപുരം : എ.കെ.ജി സെൻറർ ആക്രമണക്കേസിൽ ഒളിവിലായിരുന്ന രണ്ടാം പ്രതി പിടിയിലായി. വിദേശത്തേക്ക് കടന്ന പ്രതി സുഹൈൽ ഷാജഹാൻ ആണ് അറസ്റ്റിൽ ആയത്. മുന്‍ യൂത്ത് കോണ്‍ഗ്രസ്സ് തിരുവനന്തപുരം ജില്ലാ സെക്രട്ടറിയായിരുന്നു. ഡൽഹി വിമാനത്താവളത്തിൽ നിന്നാണ് ഇയാള്‍ പൊലീസ് പിടിയിലായത്. അന്വേഷണ സംഘം ഡൽഹിക്ക് തിരിക്കും. സുഹൈലിനെ ഇന്ന് തിരുവനന്തപുരത്തെത്തിക്കുമെന്നാണ് വിവരം.
ആക്രമണത്തിൻ്റ മുഖ്യ ആസൂത്രകൻ സുഹൈലെന്നാണ് ക്രൈം ബ്രാഞ്ച് റിപ്പോർട്ട്. സംഭവത്തിന് ശേഷം വിദേശത്തേക്ക് കടന്ന സുഹൈല്‍ രണ്ട് വര്‍ഷമായി ഒളിവിലായിരുന്നു. കേസിൽ കഴക്കൂട്ടം ആറ്റിപ്രയിലെ യൂത്ത് കോൺഗ്രസ് നേതാവ് വി. ജിതിൻ, സുഹൃത്ത് നവ്യ എന്നിവരെ നേരത്തേ അറസ്റ്റ് ചെയ്തിരുന്നു.