കേന്ദ്രത്തിന്റെ ക്രിമിനല്‍ നിയമം ആദ്യം പ്രയോഗിച്ചത് തെരുവ് കച്ചവടക്കാരനെതിരെ

തിരുവനന്തപുരം: കേന്ദ്രത്തിന്റെ പുതിയ ക്രിമിനല്‍ നിയമമനുസരിച്ചുള്ള ആദ്യ കേസ് ഡല്‍ഹിയില്‍. ഇന്ന് മുതലാണ് മോഡി സര്‍ക്കാര്‍ കൊണ്ടുവന്ന സി.ആര്‍.പിസിയുടെ പുതിയ പേരായ ഭാരതീ ന്യായ് സംഹിത പ്രകാരം ആദ്യ കേസ് ഫയല്‍ തചെയ്തത്. ഡല്‍ഹി റെയില്‍വേ സ്‌റ്റേഷനടുത്തുള്ള റോഡ് തടസപ്പെടുത്തി കച്ചവടം നടത്തിയ തെരുവ് കചവടക്കാരനെതിരെയാണ് ക്രി്മിനല്‍ വ്യക്തിക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്. സെക്ഷന്‍ 285 പ്രകാരം കേസ് ഫയല്‍ ചെയ്തു.അതു പ്രകാരം, ‘ആരെങ്കിലും, എന്തെങ്കിലും പ്രവൃത്തി ചെയ്യുന്നതിലൂടെയോ അല്ലെങ്കില്‍ തന്റെ കൈവശമുള്ളതോ തന്റെ ചുമതലയിലുള്ള ഏതെങ്കിലും വസ്തു മൂലമോ ഏതെങ്കിലും വ്യക്തിക്ക് അപകടമോ തടസമോ പരിക്കോ ഉണ്ടാക്കുന്ന വകുപ്പ് പ്രകാരമാണ് കേസ്. 285-ാം വകുപ്പ് പ്രകാരം അയ്യായിരം രൂപ വരെ വരെയാണ് പിഴ’. റോഡിലിരുന്ന് ഗുഡ്ക, കുപ്പിവെള്ളം എന്നിവ വില്‍ക്കുന്ന കച്ചവചക്കാരനെ കഴിഞ്ഞ രാത്രിയാണ് നൈറ്റ് പട്രോളിംഗിനിടെ പൊലീസ് കണ്ടത്. നിവധി തവണ പറഞ്ഞിട്ടും കട നീക്കാന്‍ തയ്യാറാകാതിരുന്നിനാല്‍ കേസ് ഫയല്‍ ചെയ്യുകയായിരുന്നുവവെന്നാണ് എഫ്.ഐ.ആറില്‍ ചേര്‍ത്തിരിക്കുന്നത്.
ബിഹാര്‍ സ്വദേശി പങ്കജ് കുമാറിനെതിരെയാണ് നടപടി.പാര്‍ലമെന്റില്‍ ചര്‍ച്ച പോലും ചെയ്യാതെ ബിജെപി സര്‍ക്കാര്‍ ഏകപക്ഷീയമായി കൊണ്ടുവന്ന പുതിയ ക്രിമിനല്‍ നിയമങ്ങള്‍ ഇന്നുമുതല്‍ രാജ്യത്ത് പ്രാബല്യത്തില്‍ലാവുകയാണ്. നീതിന്യായ സംവിധാനങ്ങള്‍ക്കും പൊലീസിനും വേണ്ടത്ര പരിശീലനം നല്‍കാതെ പുതിയ നിമയങ്ങള്‍ നടപ്പാക്കുന്നതില്‍ രാജ്യത്ത് സര്‍വത്ര ആശയക്കുഴപ്പമാണ് ഇന്ത്യന്‍ ശിക്ഷാ നിയമം (ഐപിസി) ഭാരതീയ ന്യായ സംഹിത(ബിഎന്‍എസ്)യും സി.ആര്‍.പി.സി ഭാരതീയ നാഗരിക് സുരക്ഷാ സംഹിത(ബിഎന്‍എസ്എസ്)യും തെളിവു നിയമം ഭാരതീയ സാക്ഷ്യ അധിനിയ വുമായി (ബിഎസ്എ) മാറുന്നത് രാജ്യത്തെ നിയമ, നീതിന്യായ വ്യവസ്ഥയെ തകര്‍ക്കുമെന്ന ആശങ്ക നിയമവിദഗ്ധരടക്കം പങ്കിടുന്നു. കോടതികളില്‍ കേസുകള്‍ വ്യാപകമായി കെട്ടിക്കിടക്കവെയുള്ള പരിഷ്‌കാരം, നീതിക്കായുള്ള ജനങ്ങളുടെ കാത്തിരിപ്പ് ദുസ്സഹമാക്കും. പുതിയതും പഴയതുമായ നിയമം ഒരേസമയം പ്രവര്‍ത്തിക്കുമെന്ന അസ്വാഭാവിക സാഹചര്യമാണ് രാജ്യത്തുള്ളതെന്ന് നിയമവിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. ജൂലൈ ഒന്നിന് മുമ്പ് രജിസ്റ്റര്‍ ചെയ്ത എഫ്ഐആറുകളില്‍ പഴയ നിയമം അനുസരിച്ചാണ് നടപടി തുടരുക.