കളറോഡ് പാലത്തിലെ വെള്ളക്കെട്ട് ഒഴിവാക്കാൻ നടപടി

മട്ടന്നൂർ : കളറോഡ് പാലത്തിലും പരിസരത്തുമുള്ള വെള്ളക്കെട്ടിന് താത്കാലിക പരിഹാരമായി. മട്ടന്നൂർ നഗരസഭാ അധികൃതരുടെ നേതൃത്വത്തിൽ വെള്ളവും ചെളിയും നീക്കം ചെയ്തു. തലശ്ശേരി-വളവുപാറ റോഡ് നവീകരണത്തിന്റെ ഭാഗമായി നാലുവർഷം മുൻപ് നിർമിച്ച പാലത്തിലാണ് വെള്ളക്കെട്ട് രൂക്ഷമായത്. പാലത്തിന്റെ അശാസ്ത്രീയ നിർമാണമാണ് വെള്ളക്കെട്ടിന് ഇടയാക്കുന്നതെന്ന് ആക്ഷേപമുയർന്നിരുന്നു. നഗരസഭാ സെക്രട്ടറി എസ്.വിനോദ് കുമാറിന്റെ നേതൃത്വത്തിലാണ് പ്രവൃത്തി നടത്തിയത്.
കളറോഡ് റോഡരികിൽ അനധികൃതമായി സ്ഥാപിച്ച ഷെഡ്ഡുകൾ ഇരിട്ടി നഗരസഭാ അധികൃതരുടെ നേതൃത്വത്തിൽ നീക്കി. വെള്ളം കെട്ടിക്കിടന്ന് കൊതുക് പെരുകുന്ന സാഹചര്യത്തിലാണ് ഇവ നീക്കം ചെയ്തത്. നഗരസഭാധ്യക്ഷ കെ. ശ്രീലത, സ്ഥിരം സമിതി ചെയർമാൻ കെ.സുരേഷ്, സെക്രട്ടറി രാഗേഷ് പാലേരിവീട്ടിൽ, ക്ലീൻസിറ്റി മാനേജർ കെ.വി. രാജീവൻ, കൗൺസിലർ ബഷീർ എന്നിവരുടെ നേതൃത്വത്തിലാണ് പരിശോധന നടത്തിയത്.