പ്രവാസി ലീഗ് കണ്ണൂർ ജില്ലാ ട്രഷറർ കെ.സി. കുഞ്ഞബ്ദുള്ള ഹാജി അന്തരിച്ചു

പാനൂർ :പ്രവാസി ലീഗ് കണ്ണൂർ ജില്ലാ ട്രഷറർ കുന്നോത്ത് പറമ്പിലെ കൂളിച്ചാൽ കെ.സി.കുഞ്ഞബ്‌ദുള ഹാജി (62) അന്തരിച്ചു . പ്രവാസി ലീഗ് കണ്ണൂർ ജില്ലാ പ്രസിഡന്റായും, ദീർഘകാലം കൂത്തുപറമ്പ് മണ്ഡലം പ്രസിഡന്റായും പ്രവർത്തിച്ചിട്ടുണ്ട്.
മുസ്ലിംലീഗ് സംസ്ഥാന കൗൺസിലംഗം,കൂത്തുപറമ്പ് മണ്ഡലം പ്രവർത്തക സമിതി അംഗം, എസ്.എം. പൂക്കോയ തങ്ങൾ ചാരിറ്റബിൾ ട്രസ്റ്റ് ചെയർമാൻ, കുന്നോത്ത്പറമ്പ് മഹല്ല് ജമാഅത്ത് കമ്മിറ്റി വൈസ് പ്രസിഡൻ്റ് എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. ഭാര്യ: കെ.സി. സുലൈഖ. മക്കൾ: നസീറ, നസീബ, നജാസ് അബ്ദുള്ള (കുട്ടു ), നദീറ, നദീബ മരുമക്കൾ: ഷെമിം, ഡോ. ഗഫൂർ, ഫർഹത്ത്,ഷഫീഖ്, ജംഷീർ.