India
ഇന്ന് മുതൽ രാജ്യത്ത് പുതിയ ക്രിമിനല്‍ നിയമം

ന്യൂഡൽഹി : ഞായറാഴ്ച അർധരാത്രി പിന്നിടുമ്പോൾ രാജ്യത്ത് പുതിയ ക്രിമിനൽ നിയമങ്ങൾ നിലവിൽ വന്നു. 164 വർഷം പഴക്കമുള്ള ഇന്ത്യൻ ശിക്ഷാനിയമം അടക്കം മൂന്ന് നിയമങ്ങൾ ഇതോടെ ചരിത്രമാകും. ഐ.പി.സി.ക്ക് പകരം ഭാരതീയ ന്യായ സംഹിതയും (ബി.എൻ.എസ്) സി.ആർ.പി.സി.ക്ക് പകരമായി ഭാരതീയ നാഗരിക് സുരക്ഷാ സംഹിതയും (ബി.എൻ.എസ്.എസ്), ഇന്ത്യൻ തെളിവ് നിയമത്തിന് പകരമായി ഭാരതീയ സാക്ഷ്യ അധീനിയവും (ബി.എസ്.എ) നിലവിൽ വന്നു.
ഞായറാഴ്ച അർധരാത്രിക്ക് ശേഷമുള്ള പരാതികളിൽ കേസ് രജിസ്റ്റർ ചെയ്യുന്നതും തുടർ നടപടികൾ സ്വീകരിക്കുന്നതും പുതിയ നിയമ വ്യവസ്ഥ പ്രകാരം ആയിരിക്കും. അതിന് മുൻപുണ്ടായ എല്ലാ കുറ്റകൃത്യങ്ങളിലും മുൻ നിയമ പ്രകാരം ആയിരിക്കും നടപടി. ഇപ്പോൾ രജിസ്റ്റർ ചെയ്തിരിക്കുന്ന കേസുകളിലെ നടപടിക്രമം പൂർത്തിയാക്കേണ്ടത് നിലവിലുള്ള നിയമ പ്രകാരമാണ്. കഴിഞ്ഞ വർഷം ഓഗസ്റ്റ് 12-നാണ് ആഭ്യന്തര മന്ത്രി അമിത് ഷാ പാർലമെന്റിൽ നിയമത്തിന്റെ കരട് അവതരിപ്പിച്ചത്. അപാകം പരിഹരിച്ച് ഡിസംബർ 13-ന് പുതുക്കി അവതരിപ്പിച്ചു. ഡിസംബർ 25-ന് രാഷ്ട്രപതി അംഗീകാരം നൽകി.
കുറ്റവും ശിക്ഷയും നിർവചിക്കുന്ന ഐ.പി.സി.യിൽ 511 വകുപ്പുകൽ ഉണ്ടായിരുന്നപ്പോൾ ബി.എൻ.എസിൽ വകുപ്പുകൾ 358 ആയി. ഭരണഘടനയിൽ ഐ.പി.സി എന്ന് രേഖപ്പെടുത്തിതിലും ഭേദഗതി വേണ്ടി വരും. പുതിയ നിയമത്തിൽ ശ്രദ്ധേയമായ ഇരുപതോളം മാറ്റങ്ങളാണുള്ളത്. വേഗത്തിലുള്ള നീതി ഉറപ്പാക്കാനും കുറ്റകൃത്യങ്ങളുടെ സമകാലിക രൂപങ്ങളുമായി പൊരുത്തപ്പെടാനും ഈ മാറ്റങ്ങൾ ലക്ഷ്യമിടുന്നതായി സർക്കാർ വ്യക്തമാക്കി.
പുതിയ നിയമനിർമ്മാണമനുസരിച്ച്, വിചാരണ പൂർത്തിയായി 45 ദിവസത്തിനകം വിധി പുറപ്പെടുവിക്കുകയും ആദ്യ വാദം കേട്ട് 60 ദിവസത്തിനുള്ളിൽ കുറ്റം ചുമത്തുകയും വേണം. അധികാരപരിധി പരിഗണിക്കാതെ തന്നെ ഏത് പോലീസ് സ്റ്റേഷനിലും സീറോ എഫ്.ഐ.ആർ ഫയൽ ചെയ്യാനും പോലീസ് പരാതികളുടെ ഓൺലൈൻ രജിസ്‌ട്രേഷനും സമൻസ് ഇലക്‌ട്രോണിക് സെർവിംഗിനും പുതിയ നിയമങ്ങൾ അനുവദിക്കുന്നു. കൂടാതെ, എല്ലാ ഹീനമായ കുറ്റകൃത്യങ്ങൾക്കും ക്രൈം സീനുകളുടെ വീഡിയോഗ്രാഫി ഇപ്പോൾ നിർബന്ധമാണ്, കൂടാതെ നിയമ നടപടികൾ വേഗത്തിലാക്കാൻ സമൻസുകൾ ഇലക്ട്രോണിക് ആയി നൽകാം.
ബി.എസ്.എസ്.എസ് വകുപ്പ് 173 ൽ ആണ് സീറോ എഫ്.ഐ.ആറിനെക്കുറിച്ച് വ്യക്തമാക്കുന്നത്. ഒരാൾക്ക് ഏത് സ്റ്റേഷനിലും കുറ്റകൃത്യത്തെക്കുറിച്ച് വിവരങ്ങൾ നൽകാം. പോലീസിന് കേസെടുക്കാൻ പറ്റുന്ന കുറ്റമാണെങ്കിൽ സ്റ്റേഷൻ പരിധിയിൽ അല്ലെന്നതിന്റെ പേരിൽ കേസെടുക്കാതിരിക്കാൻ ആവില്ല. പരിധിക്ക് പുറത്തുള്ള സംഭവമാണെങ്കിൽ സീറോ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്ത് ബന്ധപ്പെട്ട സ്റ്റേഷനിലേക്ക് കൈമാറണം. ബലാത്സംഗം പോലെയുള്ള കേസിലാണ് വിവരം ലഭിക്കുന്നതെങ്കിൽ പ്രാഥമികാന്വേഷണവും നടത്തണം. സ്ത്രീകൾക്കും കുട്ടികൾക്കും എതിരായ കുറ്റകൃത്യങ്ങളിൽ പുതിയ അധ്യായം കൂട്ടിച്ചേർത്തു. പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ കൂട്ടബലാത്സംഗം ചെയ്താൽ വധശിക്ഷയോ ജീവപരന്ത്യം തടവോ ആണ് പുതിയ നിയമത്തിൽ പറയുന്നത്.
India
സി.ബി.എസ്.ഇ പത്താം ക്ലാസ് പരീക്ഷാഫലം പ്രസിദ്ധീകരിച്ചു

ന്യൂഡല്‍ഹി: സിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. 93.66 ആണ് ഇത്തവണത്തെ വിജയശതമാനം.24.12 ലക്ഷം വിദ്യാര്‍ഥികള്‍ പരീക്ഷ എഴുതിയിട്ടുണ്ട്.ഫലത്തിന്റെ വിശദാംശങ്ങള്‍ ഔദ്യോഗിക വെബ്‌സൈറ്റില്‍ ഉടന്‍ തന്നെ ലഭ്യമാവും.വിദ്യാര്‍ത്ഥികള്‍ക്ക് ഔദ്യോഗിക വെബ്‌സൈറ്റ് വഴി ഫലം പരിശോധിക്കാം. ഔദ്യോഗിക വെബ്സൈറ്റുകൾക്ക് പുറമെ, എസ്എംഎസ്, ഡിജിലോക്കർ, ഐവിആർഎസ്/കോൾ, ഉമാംഗ് മൊബൈൽ ആപ്ലിക്കേഷൻ എന്നിവ വഴിയും ഫലം ലഭ്യമാകും. റോൾ നമ്പർ, ജനനത്തീയതി, സ്കൂൾ നമ്പർ, അഡ്മിറ്റ് കാർഡ് ഐഡി തുടങ്ങിയ ലോഗിൻ വിവരങ്ങൾ നൽകി ഫലം പരിശോധിക്കാം.
99.79 വിജയശതമാനത്തോടെ തിരുവനന്തപുരവും വിജയവാഡയുമാണ് മുന്നില്‍. 84.14 ശതമാനം നേടിയ ഗുവാഹട്ടി മേഖലയാണ് ആണ് പിന്നിൽ.
Breaking News
കാത്തിരിപ്പിന് വിരാമം; സി.ബി.എസ്.ഇ പ്ലസ് ടു പരീക്ഷാഫലം പ്രസിദ്ധീകരിച്ചു

ന്യൂഡൽഹി: സിബിഎസ്ഇ പ്ലസ്ടു പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. 88. 39 ആണ് വിജയശതമാനം. 17,04,367 വിദ്യാർത്ഥികളാണ് സിബിഎസ്ഇ പരീക്ഷക്ക് വേണ്ടി രജിസ്റ്റർ ചെയ്തിരുന്നത്. ഇതിൽ 16,92,794 വിദ്യാർത്ഥികൾ പരീക്ഷ എഴുതി, 14,96,307 വിദ്യാർത്ഥികൾ വിജയിച്ചു. വിജയിച്ചവരിൽ 91.64 ശതമാനം പെൺകുട്ടികളും 85.70% ആൺകുട്ടികളുമാണ്. കൂടുതൽ വിജയ ശതമാനം വിജയവാഡ മേഖലയിലാണ് ( 99.60%). രണ്ടാം സ്ഥാനത്ത് തിരുവനന്തപുരം മേഖലയാണ് (99.32%) . കഴിഞ്ഞ തവണ തിരുവനന്തപുരം മേഖലക്കായിരുന്നു കൂടുതൽ വിജയ ശതമാനം. ഇത്തവണ കഴിഞ്ഞവർഷത്തേക്കാൾ വിജയ ശതമാനം 0.41% വർദ്ധിച്ചു. 12 മണി മുതൽ സിബിഎസ്ഇയുടെ ഔദ്യോഗിക വെബ്സൈറ്റിൽ ഫലം പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്. റിസൾട്ട് വിവരങ്ങൾക്കായി സിബിഎസ്ഇയുടെ ഔദ്യോഗിക വെബ്‌സൈറ്റായ cbse.gov.in cbseresults.nic.in, results.cbse.nic.in എന്നിവ സന്ദർശിക്കാം.
India
ഇന്ത്യ-പാക് സംഘർഷം; വിമാന സർവീസുകൾ റദ്ദാക്കി എയർ ഇന്ത്യയും ഇൻഡിഗോയും

ന്യൂഡൽഹി:ഇന്ത്യ-പാക് സംഘർഷത്തിന് അയവ് വന്നെങ്കിലും സുരക്ഷയുടെ ഭാഗമായി വിവിധയിടങ്ങളിൽ നിന്നുള്ള ഇന്നത്തെ വിമാന സർവീസുകൾ എയർ ഇന്ത്യയും ഇൻഡിഗോയും റദ്ദാക്കി. ജമ്മു, ലേ, ജോധ്പൂർ, അമൃത്സർ, ഭുജ്, ജാംനഗർ, ചണ്ഡീഗഡ്, രാജ്കോട്ട് എന്നിവിടങ്ങളിൽ നിന്നുള്ള വിമാന സർവീസുകളാണ് എയർ ഇന്ത്യ റദ്ദാക്കിയത്. ജമ്മു, അമൃത്സർ, ചണ്ഡീഗഡ്, ലേ, ശ്രീനഗർ, രാജ്കോട്ട് എന്നിവിടങ്ങളിലേക്കും തിരിച്ചുമുള്ള സർവീസുകളാണ് ഇൻഡിഗോ റദ്ദാക്കിയത്.
സ്ഥിതിഗതികൾ നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണെന്ന് എയർ ഇന്ത്യ അറിയിച്ചു. യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് സർവീസുകൾ റദ്ദാക്കിയതെന്ന് ഇൻഡിഗോ അറിയിച്ചു. യാത്രക്കാർക്ക് ഉണ്ടായ ഉണ്ടായ അസൗകര്യത്തിൽ ഖേദിക്കുന്നുവെന്നും സ്ഥിതിഗതികൾ സജീവമായി നിരീക്ഷിക്കുകയാണെന്നും ഇൻഡിഗോ പ്രസ്താവനയിൽ അറിയിച്ചു. വിമാനത്താവളത്തിലേക്ക് പോകുന്നതിനുമുമ്പ് വെബ്‌സൈറ്റിലോ ആപ്പിലോ ഫ്ലൈറ്റ് സ്റ്റാറ്റസ് പരിശോധിക്കണമെന്ന് ഇൻഡിഗോ നിർദേശിച്ചു.
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur2 years ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News1 year ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു
-
Breaking News2 years ago
പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്