കേളകത്ത് കഞ്ചാവ് ഉപയോഗിച്ച മൂന്ന് യുവാക്കൾ പോലീസിന്റെ പിടിയിൽ

കേളകം: കഞ്ചാവ് ഉപയോഗിച്ച മൂന്ന് യുവാക്കളെ കേളകം പോലീസ് പിടികൂടി കേസെടുത്തു. കേളകം പൂവത്തിൻ ചോലയിലെ കൂവക്കുന്നേൽ ആഷ്‌വിൻ ജോസഫ് (20), മലയാംപടിയിലെ ചിങ്ങേത്ത് ലിയൊ.സി.സന്തോഷ് (20), കൊളക്കാട് നെല്ലിപ്പള്ളി എൻ.എൻ. ജിത്തുമോൻ (23) എന്നിവരെയാണ് കേളകം ടൗണിൽ നിന്ന് ഇൻസ്‌പെക്ടർ കെ.ജി. പ്രവീൺ കുമാറിന്റെ നേതൃത്വത്തിൽ പിടികൂടി കേസെടുത്തത്.