ന്യൂനപക്ഷങ്ങൾക്ക് വായ്‌പ പദ്ധതികളുമായി കെ.എസ്.എം.ഡി.എഫ്.സി

കോഴിക്കോട് : ന്യൂനപക്ഷ വിഭാഗങ്ങൾക്ക് ചെറുകിട സ്വയംതൊഴിൽ സംരംഭം തുടങ്ങാൻ വായ്പാ പദ്ധതികളുമായി സംസ്ഥാന ന്യൂനപക്ഷ വികസന ധനകാര്യ കോർപറേഷൻ (കെ.എസ്.എം.ഡി.എ.ഫ്.സി). ആറ് ശതമാനം നിരക്കിൽ 20 ലക്ഷം രൂപവരെയാണ് വായ്പ നൽകുക. വാർഷിക വരുമാന പരിധി ഗ്രാമങ്ങളിൽ 98,000 രൂപയും നഗരങ്ങളിൽ 1,20,000 – രൂപയുമാണ്. 60 മാസമാണ് കാലാവധി. വരുമാനം 1,20,000 മുതൽ എട്ടു ലക്ഷത്തിന് താഴെയുള്ളവർക്കും അപേക്ഷിക്കാം. 30 ലക്ഷം വരെയാണ് ഈ ഇനത്തിൽ വായ്പ ലഭിക്കുക. വനിതകൾക്ക് ആറ് ശതമാനവും പുരുഷൻമാർക്ക് എട്ട് ശതമാനവുമാണ് നിരക്ക്.
ചെറുകിട വ്യവസായ/ കച്ചവട സംരംഭങ്ങൾ, ചെറുകിട സാങ്കേതിക മേഖലകൾ, ഗതാഗത സേവനം, കൃഷി, കോഴി വളർത്തൽ, കന്നുകാലി വളർത്തൽ, മീൻ വളർത്തൽ, മത്സ്യബന്ധനവും വിൽപ്പനയും പരമ്പരാഗത കരകൗശല മേഖല എന്നിവയ്‌ക്കാണ് മുൻഗണന. വിവരങ്ങൾ www.ksmdfc.org സൈറ്റിലുണ്ട്. ഇതിനുപുറമെ വിദ്യാഭ്യാസം, ഭവന നിർമാണം, ഉദ്യോഗസ്ഥ വായ്പ, വിവാഹം, രോഗങ്ങൾ എന്നിവയ്‌ക്കും പ്രവാസികൾക്കും വായ്പ നൽകുന്നുണ്ട്. വാർത്താ സമ്മേളനത്തിൽ ചെയർമാൻ സ്റ്റീഫൻ ജോർജ്, മാനേജിങ് ഡയറക്ടർ സി. അബ്ദുൽ മുജീബ്, ഡെപ്യൂട്ടി മാനേജർ എം.കെ. ഷംസുദ്ദീൻ എന്നിവർ പങ്കെടുത്തു.
ബന്ധപ്പെടേണ്ട നമ്പർ: കാസർകോട്: 04994 283061, 8714603036, കോഴിക്കോട്: 0495 2368366, 8714603032, മലപ്പുറം: 0493 3297017, 8714603035, എറണാകുളം: 0484 2532855, 8714603034, തിരുവനന്തപുരം: 0471 2324232, 8714603033.