മീൻ പിടിക്കുന്നതിനിടയിൽ യുവാവ് പുഴയിൽ വീണ് മരിച്ചു

തൃക്കരിപ്പൂർ : മീൻ പിടിക്കുന്നതിനിടയിൽ യുവാവ് പുഴയിൽ വീണ് മരിച്ചു. തൃക്കരിപ്പൂർ വലിയപറമ്പ് പന്ത്രണ്ടിൽ വെളുത്തപൊയ്യയിലെ ഗോപാലന്റെയും ലതയുടെയും മകൻ കെ.പി.വി. മുകേഷ് (48) ആണ് മരിച്ചത്. വ്യാഴാഴ്ച സന്ധ്യയോടെയാണ് അപകടം. മീൻ പിടിക്കുന്നതിനിടയിൽ ശക്തമായ കാറ്റിൽ തോണി മറിയുകയും തോണിയിൽ നിന്ന് തെറിച്ച് പുഴയിൽ വീഴുകയുമായിരുന്നു. ഫയർഫോഴ്സും നാട്ടുകാരും ചേർന്ന് കരക്കെടുത്ത് ചെറുവത്തൂരിലെ സ്വകാര്യാസ്പത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം കാഞ്ഞങ്ങാട് ജില്ല ആശുപത്രിയിലേക്ക് മാറ്റി.സഹോദരങ്ങൾ : ലതിക , മഹേഷ്