ആംബുലന്‍സും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് രോഗി മരിച്ചു

Share our post

കുന്നംകുളം: ആംബുലന്‍സും ഓട്ടോറിക്ഷയും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ആംബുലന്‍സിലുണ്ടായിരുന്ന രോഗി മരിച്ചു. അകതിയൂര്‍ സ്വദേശി ജോണി (65) ആണ് മരിച്ചത്. വെള്ളിയാഴ്ച വൈകീട്ട് അഞ്ച് മണിയോടെ ഗുരുവായൂര്‍ റോഡിലാണ് അപകടമുണ്ടായത്. സൈറണ്‍ മുഴക്കിയാണ് ആംബുലന്‍സ് വന്നിരുന്നത്. ഇതിനിടെ ഓട്ടോറിക്ഷ പെട്ടെന്ന് U-ടേണ്‍ എടുക്കുകയായിരുന്നു. അപകടത്തില്‍ ഓട്ടോറിക്ഷ റോഡിലേക്ക് മറിഞ്ഞു. ഇരുവാഹനങ്ങളിലേയും ഡ്രൈവര്‍മാര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!