ആർ.മാനസൻ സ്‌മാരക പുരസ്കാരം ഷാജു ചന്തപ്പുരക്ക്

Share our post

ആലപ്പുഴ : സൂര്യ ടി.വി.റിപ്പോർട്ടറായിരുന്ന ആർ. മാനസന്റെ ഓർമ്മക്കായി ആലപ്പുഴ പ്രസ് ക്ലബ്ബും സുഹൃത്ത് വേദിയും ചേർന്ന് നൽകുന്ന പുരസ്കാരം മാതൃഭൂമി ന്യൂസ് കണ്ണൂർ ബ്യുറോ സീനിയർ ക്യാമറാമാൻ ഷാജു ചന്തപ്പുരക്ക് . ആടിനെ മേയ്ച്ചുകൊണ്ട് ആയിരത്തോളം പുസ്തകങ്ങൾ വായിച്ചു തീർത്ത വീട്ടമ്മയുടെ കഥപറഞ്ഞ വാർത്തക്കാണ് പുരസ്‌കാരം. മനോരമ ന്യൂസ് മുൻ പ്രിൻസിപ്പൽ ക്യാമറാമാൻ പി. ജെ.ചെറിയാൻ ,ഏഷ്യാനെറ്റ് മുൻ ചീഫ് ക്യാമറാമാൻ കെ.പി. വിനോദ് , മുൻ മാതൃഭൂമി ചീഫ് റിപ്പോർട്ടർ എസ്. ഡി. വേണുകുമാർ , ജന്മഭൂമി സ്പെഷ്യൽ കറസ്‌പോണ്ടന്റ് ആർ.അജയകുമാർ എന്നിവരടങ്ങിയ ജൂറിയാണ് അവാർഡ് ജേതാവിനെ തിരഞ്ഞെടുത്തത് . പതിനായിരം രൂപയും ഫലകവുമടങ്ങുന്ന പുരസ്കാരം നാളെ രാവിലെ 11.30ന് ആലപ്പുഴ പ്രസ് ക്ലബിൽ നടക്കുന്ന ചടങ്ങിൽ മുൻ മന്ത്രി ജി.സുധാകരൻ സമ്മാനിക്കും.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!