Connect with us

Kerala

ഗ്യാസ് സിലിണ്ടർ മസ്റ്ററിംഗ് നിർബന്ധം; ഉ​പ​ഭോക്താ​വ് നേ​രി​ട്ട് എ​ത്ത​ണം

Published

on

Share our post

കൊ​ച്ചി: സം​സ്ഥാ​ന​ത്ത് ഗ്യാ​സ് സി​ലി​ണ്ട​റു​ക​ളു​ടെ മ​സ്റ്റ​റിം​ഗ് ആ​രം​ഭി​ച്ചി​ട്ട് ര​ണ്ടു​മാ​സം പി​ന്നി​ടു​മ്പോ​ഴും ഉ​പ​യോ​ക്താ​ക്ക​ളു​ടെ മ​ടു​പ്പ് ഗ്യാ​സ് ഏ​ജ​ന്‍​സി​ക​ള്‍​ക്ക് പ്ര​തി​സ​ന്ധി സൃ​ഷ്‌​ടി​ക്കു​ന്നു. സി​ലി​ണ്ട​ര്‍ യ​ഥാ​ര്‍​ഥ ഉ​പ​യോ​ക്താ​വി​ന്‍റെ കൈ​യി​ലാ​ണോ​യെ​ന്ന് അ​റി​യാ​നു​ള്ള ന​ട​പ​ടി​യു​ടെ ഭാ​ഗ​മാ​യാ​ണ് ഗ്യാ​സ് ക​ണ​ക്‌​ഷ​ന്‍ മ​സ്റ്റ​റിം​ഗ് (ഇ​കെ​വൈ​സി അ​പ്‌​ഡേ​ഷ​ന്‍) ആ​രം​ഭി​ച്ച​ത്.

എ​ന്നാ​ല്‍ ഇ​ന്‍​ഡേ​ന്‍, ഭാ​ര​ത്, എ​ച്ച്പി ക​മ്പ​നി​ക​ള്‍​ക്കു കീ​ഴി​ലു​ള്ള ഉ​പ​യോ​ക്താ​ക്ക​ളി​ല്‍ വ​ള​രെ കു​റ​ച്ചു​പേ​ര്‍ മാ​ത്ര​മേ മ​സ്റ്റ​റിം​ഗ് ചെ​യ്തി​ട്ടു​ള്ളൂ. പ​ല ഏ​ജ​ന്‍​സി​ക​ളും ഇ​തി​നാ​യി പ്ര​ത്യേ​ക ക്യാ​മ്പു​ക​ളും സം​ഘ​ടി​പ്പി​ച്ചി​ട്ടു​ണ്ട്. എ​ങ്കി​ലും ഉ​പ​യോ​ക്താ​വ് എ​ത്താ​താ​യ​തോ​ടെ പാ​ച​ക വാ​ത​ക മ​സ്റ്റ​റിം​ഗ് നി​ര്‍​ബ​ന്ധ​മാ​ണെ​ന്ന മു​ന്ന​റി​യി​പ്പു​മാ​യി ഗ്യാ​സ് ഏ​ജ​ന്‍​സി​ക​ള്‍ രം​ഗ​ത്തെ​ത്തി​യി​ട്ടു​ണ്ട്. മ​സ്റ്റ​റിം​ഗ് ന​ട​ത്താ​നു​ള്ള അ​വ​സാ​ന തീ​യ​തി കേ​ന്ദ്ര​സ​ര്‍​ക്കാ​ര്‍ ഉ​ട​ന്‍ പ്ര​ഖ്യാ​പി​ക്കു​മെ​ന്നാ​ണ് സൂ​ച​ന. അ​തു​ക​ഴി​ഞ്ഞാ​ല്‍ മ​സ്റ്റ​റിം​ഗ് ന​ട​ത്താ​ത്ത​വ​ര്‍​ക്ക് സി​ലി​ണ്ട​ര്‍ ബു​ക്ക് ചെ​യ്യാ​നാ​കി​ല്ലെ​ന്നാ​ണ് ല​ഭ്യ​മാ​കു​ന്ന വി​വ​രം.

ഉ​പ​യോ​ക്താ​വ് നേ​രി​ട്ട് എ​ത്ത​ണം

ഗ്യാ​സ് ക​ണ​ക്‌​ഷ​ന്‍ എ​ടു​ത്തി​ട്ടു​ള്ള ഉ​പ​യോ​ക്താ​വ് നേ​രി​ട്ടെ​ത്തി​യാ​ണ് ന​ട​പ​ടി​ക​ള്‍ പൂ​ര്‍​ത്തി​യാ​ക്കേ​ണ്ട​ത്. ബ​യോ​മെ​ട്രി​ക് പ​ഞ്ചിം​ഗ് സം​വി​ധാ​നം ഉ​പ​യോ​ഗി​ച്ചാ​ണു വി​വ​ര​ങ്ങ​ള്‍ അ​പ്‌​ഡേ​റ്റ് ചെ​യ്യു​ന്ന​ത്. അ​തേ​സ​മ​യം ഗ്യാ​സ് ക​ണ​ക്‌​ഷ​ന്‍ എ​ടു​ത്തി​ട്ടു​ള്ള വ്യ​ക്തി വി​ദേ​ശ​ത്താ​ണെ​ങ്കി​ലോ കി​ട​പ്പു​രോ​ഗി​യോ മ​രി​ച്ചു​പോ​യി​ട്ടോ ഉ​ണ്ടെ​ങ്കി​ല്‍ ക​ണ​ക്‌​ഷ​ന്‍ മ​റ്റാ​രു​ടെ​യെ​ങ്കി​ലും പേ​രി​ലേ​ക്കു മാ​റ്റി മ​സ്റ്റ​റിം​ഗ് ന​ട​പ​ടി​ക​ള്‍ പൂ​ര്‍​ത്തി​യാ​ക്ക​ണ​മെ​ന്നാ​ണു ഏ​ജ​ന്‍​സി​ക​ളു​ടെ നി​ര്‍​ദേ​ശം.ഈ ​സാ​ഹ​ച​ര്യ​ത്തി​ല്‍ അ​തേ റേ​ഷ​ന്‍ കാ​ര്‍​ഡി​ലു​ള്‍​പ്പെ​ട്ട മ​റ്റൊ​രാ​ള്‍​ക്ക് മ​സ്റ്റ​റിം​ഗ് ചെ​യ്യാം. ഇ​തി​നാ​യി അ​യാ​ളു​ടെ പേ​രി​ലേ​ക്ക് ക​ണ​ക്‌​ഷ​ന്‍ മാ​റ്റ​ണം. ഗ്യാ​സ് ക​ണ​ക്‌​ഷ​ന്‍ ബു​ക്ക്, ആ​ധാ​ര്‍ കാ​ര്‍​ഡ് എ​ന്നി​വ​യ്‌​ക്കൊ​പ്പം റേ​ഷ​ന്‍ കാ​ര്‍​ഡു​കൂ​ടി കൊ​ണ്ടു​വ​ന്നാ​ണ് ന​ട​പ​ടി​ക​ള്‍ പൂ​ര്‍​ത്തി​യാ​ക്കേ​ണ്ട​ത്.

ഈ ​രേ​ഖ​ക​ള്‍ കൈ​യി​ല്‍ ക​രു​താം

മ​സ്റ്റ​റിം​ഗ് ന​ട​ത്തു​ന്ന​തി​നാ​യി ഗ്യാ​സ് ഏ​ജ​ന്‍​സി​യി​ല്‍ എ​ത്തു​ന്ന ഉ​പ​യോ​ക്താ​വ് ആ​ധാ​ര്‍ കാ​ര്‍​ഡ്, ഗ്യാ​സ് ക​ണ​ക്‌​ഷ​ന്‍ ബു​ക്ക്, ഗ്യാ​സ് ക​ണ​ക്‌​ഷ​ന്‍ എ​ടു​ക്കു​ന്ന സ​മ​യ​ത്ത് ര​ജി​സ്റ്റ​ര്‍ ചെ​യ്തി​രി​ക്കു​ന്ന മൊ​ബൈ​ല്‍ ന​മ്പ​ര്‍ എ​ന്നി​വ കൈ​യി​ല്‍ ക​രു​ത​ണം. ബ​യോ​മെ​ട്രി​ക് പ​ഞ്ചിം​ഗ് സം​വി​ധാ​ന​ത്തി​ലാ​ണു വി​വ​ര​ങ്ങ​ള്‍ രേ​ഖ​പ്പെ​ടു​ത്തു​ന്ന​ത്.

ര​ജി​സ്റ്റ​ര്‍ ചെ​യ്ത മൊ​ബൈ​ലി​ലേ​ക്ക് ഇ​കെ​വൈ​സി അ​പ്‌​ഡേ​റ്റാ​യെ​ന്ന് സ​ന്ദേ​ശ​മെ​ത്തും. വി​ത​ര​ണ ക​മ്പ​നി​ക​ളു​ടെ ആ​പ്പി​ലൂ​ടെ​യും മ​സ്റ്റ​റിം​ഗ് ന​ട​ത്താം. ഇ​തി​നാ​യി ക​മ്പ​നി​ക​ളു​ടെ ആ​പ്പും ആ​ധാ​ര്‍ ഫേ​സ് റെ​ക്ക​ഗ്‌​നി​ഷ​ന്‍ ആ​പ്പും ഡൗ​ണ്‍​ലോ​ഡ് ചെ​യ്യ​ണം.


Share our post

Kerala

കപ്പ ബിരിയാണി കഴിക്കുന്നതിനിടെ എല്ല് തൊണ്ടയിൽ കുരുങ്ങി യുവാവ് മരിച്ചു

Published

on

Share our post

ചെറുപുഴ : കപ്പ ബിരിയാണി കഴിക്കുന്നതിനിടെ എല്ല് തൊണ്ടയിൽ കുരുങ്ങി യുവാവ് മരിച്ചു. ചിറ്റാരിക്കാൽ കാരയിലെ കണ്ടത്തിൻകര ചാക്കോയുടെ മകൻ ജോബി ചാക്കോയാണ്(43) മരിച്ചത്. രാജഗിരിയിലെ ബന്ധു വീട്ടിൽ വെച്ചാണ് സംഭവം. കുട്ടിയുടെ മാമോദീസ ചടങ്ങിൽ പങ്കെടുക്കാനെത്തിയതായിരുന്നു ജോബി . ഇന്നലെ രാത്രി വീട്ടിൽ വെച്ച് കപ്പ ബിരിയാണി കഴിക്കവെ എല്ല് ഉൾപ്പടെ തൊണ്ടയിൽ കുരുങ്ങിയെന്നാണ് സംശയിക്കുന്നത്. ഉടൻ ചെറുപുഴ ആസ്പത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം പരിയാരം മെഡിക്കൽ കോളേജ് ആസ്പത്രിയിൽ.


Share our post
Continue Reading

Kerala

കേരളത്തിന് അഭിമാന നേട്ടം; കുരുന്ന് ജീവനുകൾക്ക് കരുതലായി, മഞ്ചേരി മെഡിക്കൽ കോളേജിന് ദേശീയ മുസ്‌കാൻ അംഗീകാരം

Published

on

Share our post

തിരുവനന്തപുര: സംസ്ഥാനത്തെ ആശുപത്രികളെ മാതൃശിശു സൗഹൃദമാക്കാനായി വലിയ പ്രവര്‍ത്തനങ്ങളാണ് നടത്തുന്നത്. മഞ്ചേരി മെഡിക്കല്‍ കോളേജില്‍ മാതൃശിശു പരിചരണത്തിനായി നടത്തിയ ഇടപെടലുകള്‍ക്കുള്ള അംഗീകാരമാണ് മുസ്‌കാന്‍ സര്‍ട്ടിഫിക്കേഷന്‍. 2.66 കോടി രൂപ ചെലവഴിച്ച് 8 കിടക്കകളുള്ള പീഡിയാട്രിക് എച്ച്.ഡി.യു, നാല് കിടക്കകളുള്ള പീഡിയാട്രിക് ഐ.സി.യു, ഓക്‌സിജന്‍ സൗകര്യങ്ങളോട് കൂടിയ 30 കിടക്കകളുള്ള പീഡിയാട്രിക് വാര്‍ഡ്, അത്യാധുനിക ഉപകരണങ്ങള്‍ തുടങ്ങിയ സംവിധാനങ്ങളാണ് മഞ്ചേരി മെഡിക്കല്‍ കോളേജിലുള്ളത്.

ജില്ലയിലെ സര്‍ക്കാര്‍ മേഖലയിലെ ഏക സിക്ക് ന്യൂബോണ്‍ കെയര്‍ യൂണിറ്റാണ് (എസ്.എന്‍.സി.യു.) മഞ്ചേരി മെഡിക്കല്‍ കോളേജിലുള്ളത്. ഈ തീവ്രപരിചരണ യൂണിറ്റിലേക്കായി 10 സ്റ്റാഫ് നഴ്‌സിനെ പ്രത്യേക പരിശീലനം നല്‍കി നിയമിച്ചു. മാസം തികയാതെ ഉള്‍പ്പെടെ ജനിക്കുന്ന അനേകം കുഞ്ഞങ്ങളെ രക്ഷിച്ചെടുക്കാന്‍ ഈ തീവ്ര പരിചരണ സംവിധാനങ്ങളിലൂടെ സാധിച്ചിട്ടുണ്ട്.

നവജാത ശിശുക്കളുടെയും കുട്ടികളുടെയും രോഗാവസ്ഥയും മരണനിരക്കും കുറയ്ക്കുന്നതിനും ജനനം മുതല്‍ 12 വയസ് വരെയുള്ള കുട്ടികള്‍ക്ക് പൊതുജനാരോഗ്യ കേന്ദ്രങ്ങളില്‍ ഗുണനിലവാരമുള്ള ശിശു സൗഹൃദ സേവനങ്ങള്‍ ഉറപ്പാക്കുകയും ചെയ്യുക എന്നതാണ് മുസ്‌കാന്‍ പദ്ധതിയിലൂടെ ഉദ്ദേശിക്കുന്നത്. ശാരീരികവും മാനസികവും സാമൂഹികവുമായ വികസനം ഉള്‍പ്പെടെ കുട്ടികളുടെ വളര്‍ച്ചയുടെയും വികാസത്തിന്റെയും എല്ലാ സുപ്രധാന വശങ്ങളും ഇതില്‍ ഉള്‍ക്കൊള്ളുന്നു. നവജാത ശിശു തീവ്ര പരിചരണ യൂണിറ്റുകള്‍, പ്രസവാനന്തര വാര്‍ഡുകള്‍, പീഡിയാട്രിക് ഒപിഡികള്‍, എന്നീ വിഭാഗങ്ങളുടെ ഗുണനിലവാരം മെച്ചപ്പെടുത്താനും ഈ പദ്ധതിയിലൂടെ ലക്ഷ്യമിടുന്നുണ്ട്.


Share our post
Continue Reading

Kerala

ആധാര്‍ ലിങ്ക് ചെയ്ത മൊബൈല്‍ നമ്പര്‍ പരിവാഹന്‍ സൈറ്റില്‍ അപ്ഡേറ്റ് ചെയ്യണം; മുന്നറിയിപ്പുമായി എം.വി.ഡി

Published

on

Share our post

പൊതുജനങ്ങള്‍ക്ക് മോട്ടോര്‍ വാഹനവകുപ്പില്‍ നിന്ന് ലഭിക്കുന്ന എല്ലാ സേവനങ്ങളും മാര്‍ച്ച് ഒന്നുമുതല്‍ ആധാര്‍ അധിഷ്ഠിതമാകുന്നു. ഇതിന്റെ ഭാഗമായി എല്ലാ വാഹന ഉടമകളും ആധാര്‍ ലിങ്ക് ചെയ്ത മൊബൈല്‍ നമ്പര്‍ പരിവാഹന്‍ വെബ്സൈറ്റില്‍ അപ്ഡേറ്റ് ചെയ്യണമെന്നും മോട്ടോര്‍ വാഹനവകുപ്പ് അറിയിച്ചു. അക്ഷയ, ഇ-സേവ കേന്ദ്രങ്ങള്‍ വഴിയോ സ്വന്തമായോ ഇതുചെയ്യാന്‍ കഴിയും. ഇത്തരത്തില്‍ മൊബൈല്‍ അപ്ഡേറ്റ് ചെയ്യാന്‍ കഴിയാത്തവര്‍ക്കായി ആര്‍.ടി.ഒ, ആര്‍.ടി.ഒ എന്‍ഫോഴ്സ്മെന്റ്, സബ് ആര്‍.ടി.ഒ ഓഫീസുകളില്‍ സ്പെഷല്‍ കൗണ്ടര്‍ ഫെബ്രുവരി ഒന്നുമുതല്‍ 28 വരെ പ്രവര്‍ത്തിക്കുമെന്നും ഗതാഗത കമ്മീഷണര്‍ അറിയിച്ചു.


Share our post
Continue Reading

Trending

error: Content is protected !!