കണ്ണൂർ സർവകലാശാല വാർത്തകൾ

Share our post

കണ്ണൂർ സർവകലാശാല വാർത്തകൾ വിശദമായി അറിയാം. 

  • സർവകലാശാല നടത്തിയ ബി-ടെക് ഡിഗ്രി ഏഴാം സെമസ്റ്റർ (നവംബർ 2022), എട്ടാം സെമസ്റ്റർ (ഏപ്രിൽ 2023) സപ്ലിമെന്ററി മേഴ്‌സി ചാൻസ് പരീക്ഷകളുടെ മാർക്ക് ലിസ്റ്റുകൾ ജൂൺ 28 മുതൽ (പ്രവൃത്തി ദിവസങ്ങളിൽ മാത്രം) ബന്ധപ്പെട്ട സെക്‌ഷനിൽ വിതരണം ചെയ്യും.
  • അഞ്ചാം സെമസ്റ്റർ പ്രൈവറ്റ് രജിസ്‌ട്രേഷൻ റഗുലർ/ ഇംപ്രൂവ്മെന്റ്/ സപ്ലിമെന്ററി (2020, 21 അഡ്‌മിഷൻ) നവംബർ 2023, ബി.എ/ ബി.കോം/ ബി.ബി.എ/ ബി.എ അഫ്‌സൽ ഉൽ ഉലമ ബിരുദ പരീക്ഷ ഫലം വെബ്‌സൈറ്റിൽ. മാർക്ക് ലിസ്റ്റിന്റെ പകർപ്പെടുത്ത് സൂക്ഷിക്കണം. പുന:പരിശോധന/ സൂക്ഷ്മ പരിശോധന/ പകർപ്പ് എന്നിവക്കുള്ള ഓൺലൈൻ അപേക്ഷകൾ ജൂലായ് ഒൻപത് വരെ സ്വീകരിക്കും.
  • പാലയാട് ഡോ. ജാനകി അമ്മാൾ കാംപസിൽ അഞ്ച് വർഷത്തെ ആന്ത്രോപോളജി ഇന്റഗ്രേറ്റഡ്‌ പ്രോഗ്രാമിന് എസ്.സി, എസ്.ടി, ഒ.ബി.എച്ച് വിഭാഗങ്ങളിൽ ഏതാനും സീറ്റുകൾ ഒഴിവുണ്ട്. ഒ.ബി.എച്ചിന്റെ അഭാവത്തിൽ മറ്റുള്ള വിഭാഗങ്ങളെയും പരിഗണിക്കും. 29-ന് രാവിലെ 10-ന് വകുപ്പ് തലവൻ മുൻപാകെ എത്തണം. ഫോൺ: 9447380663
  • പയ്യന്നൂർ സ്വാമി ആനന്ദതീർഥ കാംപസിൽ ഫിസിക്സ്, കെമിസ്ട്രി പഠന വകുപ്പിൽ നടത്തുന്ന അഞ്ച് വർഷ ഇൻ്റഗ്രേറ്റഡ് മാസ്റ്റേഴ്സ് പ്രോഗ്രാം ഇൻ ഫിസിക്കൽ സയൻസ് പ്രോഗ്രാമിൽ ഒഴിവുവന്ന സീറ്റുകളിലേക്ക് തത്‌സമയ പ്രവേശനം നടത്തുന്നു. സയൻസ് വിഷയങ്ങളിൽ 50 ശതമാനത്തിൽ അധികം മാർക്കോടെ 12-ാംതരം ജയിച്ച വിദ്യാർഥികൾക്ക് അപേക്ഷിക്കാം. തത്‌സമയ പ്രവേശനം 29-ന് രാവിലെ 10.30-ന് പയ്യന്നൂർ കാംപസിലെ ഫിസിക്സ് പഠന വകുപ്പിൽ.
  • മാങ്ങാട്ടുപറമ്പ് കാംപസ് കായിക പഠന വകുപ്പ് നടത്തുന്ന പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ പ്രോഗ്രാം ഇൻ യോഗ എജുക്കേഷൻ, സർട്ടിഫിക്കറ്റ് പ്രോഗ്രാം ഇൻ യോഗ എന്നീ പ്രോഗ്രാമുകളിലേക്ക് പ്രവേശനത്തിന് ജൂലായ് പത്ത് വരെ ഓൺലൈനായി അപേക്ഷിക്കാം. വിശദ വിവരങ്ങൾ വെബ്സൈറ്റിൽ.

Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!