സുവർണജൂബിലി; സപ്ലൈകോയിൽ ഓഫർ മഴ

Share our post

തിരുവനന്തപുരം : സപ്ലൈകോയുടെ സുവർണജൂബിലി ആഘോഷത്തിന്റെ ഭാഗമായി ആഗസ്‌ത്‌ 13 വരെ സാധനങ്ങൾക്ക് വിലക്കുറവ്. 300 രൂപ വിലയുള്ള ഒരു കിലോ ശബരി ഹോട്ടൽ ബ്ലെൻഡ് ടീ 270 രൂപയ്ക്ക് ലഭിക്കും. ഒപ്പം 250 ഗ്രാം ശബരി ലീഫ് ടീ സൗജന്യമായും നൽകും. 80 രൂപ വിലയുള്ള 250 ഗ്രാം ശബരി ഗോൾഡ് ടീ 64നും 60 രൂപ വിലയുള്ള ശബരി ചക്കി ഫ്രഷ് ആട്ട 48നും 79 രൂപ വിലയുള്ള ഒരു കിലോ ശബരി അപ്പം പൊടി, പുട്ടുപൊടി എന്നിവ 63. 20 രൂപയ്ക്കും ലഭിക്കും.

ശബരി മുളകുപൊടി, മല്ലിപ്പൊടി, മഞ്ഞൾപ്പൊടി, ചിക്കൻ മസാല, സാമ്പാർ പൊടി, കടുക് എന്നിവയ്ക്ക് 25 ശതമാനം വരെ വിലക്കുറവുണ്ട്. 500 ഗ്രാം റിപ്പിൾ പ്രീമിയം ഡസ്റ്റ് ടിയോടൊപ്പം 500 ഗ്രാം പഞ്ചസാര നൽകും. ഉജാല, ഹെൻകോ, സൺ പ്ലസ് തുടങ്ങി വിവിധയിനം ബ്രാൻഡുകളുടെ വാഷിംഗ് പൗഡറുകൾ, ഡിറ്റർജെന്റുകൾ, നമ്പീശൻസ് ബ്രാൻഡിന്റെ നെയ്യ്, തേൻ, എള്ളെണ്ണ, ചന്ദ്രിക, സന്തൂർ ബ്രാൻഡുകളുടെ സോപ്പ്, നിറപറ, ബ്രാഹ്‌മിൻസ് ബ്രാന്റുകളുടെ മസാല പൊടികൾ, ബ്രാഹ്‌മിൻസിന്റെ അപ്പം പൊടി, റവ, പാലട മിക്‌സ്, കെലോഗ്‌സ് ഓട്‌സ്, ഐ.ടി.സി ആശിർവാദ് ആട്ട, സൺ ഫീസ്റ്റ് ന്യൂഡിൽസ്, മോംസ് മാജിക്, സൺ ഫീസ്റ്റ് ബിസ്‌ക്കറ്റുകൾ, ഡാബറിന്റെ തേൻ ഉൾപ്പെടെയുള്ള ഉൽപ്പന്നങ്ങൾക്കും വിലക്കുറവും ഓഫറും ലഭ്യമാണ്‌.

ഹാപ്പി അവേഴ്‌സ് ഫ്‌ലാഷ് സെയിലിൽ പകൽ രണ്ടു മുതൽ മൂന്നു വരെ സാധനങ്ങൾ വാങ്ങുന്നവർക്ക്‌ പത്ത് ശതമാനം അധിക കുറവുമുണ്ട്‌. സപ്ലൈകോ സൂപ്പർമാർക്കറ്റ്, ഹൈപ്പർ മാർക്കറ്റ്, പീപ്പിൾസ് ബസാർ എന്നിവിടങ്ങളിലാണ്‌ ഓഫർ.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!