സാമ്പത്തിക ബാധ്യത; സിമന്റ് വ്യാപാരി പുഴയിൽ ചാടി ജീവനൊടുക്കി

കാഞ്ഞങ്ങാട്: സുഹൃത്തിന് വാട്സാപ്പില്‍ മെസേജ് അയച്ച ശേഷം പുഴയിൽ ചാടി ജീവനൊടുക്കിയ സിമെൻ്റ് വ്യാപാരിയായ യുവാവിൻ്റെ മൃതദേഹം ചെമ്പരിക്ക കീഴൂർ കടപ്പുറത്ത് കണ്ടെത്തി.
രാവണീശ്വരം മുക്കൂട്ട് സ്വദേശി പാലക്കൽ അജേഷി (34) ൻ്റെ മൃതദേഹമാണ്ഇന്ന് രാവിലെ കണ്ടെത്തിയത്.
സിമൻ്റ് വ്യാപാരിയായ അജേഷിന് സാമ്പത്തിക ബാധ്യത ഉണ്ടായിരുന്നതായി പറയപ്പെടുന്നു.
ഇന്നലെ വൈകീട്ട് 3 മണിയോടെയാണ് ചന്ദ്രഗിരി പുഴയുടെ പരിസരത്ത് സ്‌കൂട്ടറും പേഴ്സും ഫോണും ഉപേക്ഷിച്ച ശേഷം പുഴയിൽ ചാടിയത്. പുഴയില്‍ നല്ല ഒഴുക്കുള്ളതിനാല്‍, രക്ഷാപ്രവര്‍ത്തനം നടത്താൻ പ്രയാസപ്പെട്ടിരുന്നു. പോലീസും ഫയര്‍ഫോഴ്സും തെരച്ചിൽ നടത്തിയിരുന്നെങ്കിലും കണ്ടെത്താനായിരുന്നില്ല. മുക്കൂടും, കളരിക്കലിലും
പാലക്കൽ ട്രേഡേഴ്‌സ് സ്ഥാപനം നടത്തി വരികയായിരുന്നു. ഡി.വൈ.എഫ്.ഐ രാവണീശ്വരം മേഖല കമ്മറ്റി അംഗമാണ്. മുക്കൂട് പാലക്കാലിലെ അച്യുതൻ ,സരോജിനി ദമ്പതികളുടെ മകനാണ്. ഭാര്യ:
സജ്ന. രണ്ട് മക്കളുണ്ട്. സഹോദരൻ: അഭിലാഷ്. മേൽപ്പറമ്പ് പോലീസ് മൃതദേഹം ഇൻക്വസ്റ്റ് നടത്തി