എൻജിനിയറിങ് റാങ്ക്‌ലിസ്റ്റ്: മാർക്ക് ഓൺലൈനായി നൽകണം

തിരുവനന്തപുരം: എൻജിനിയറിങ് പ്രവേശനപ്പരീക്ഷ എഴുതിയ വിദ്യാർഥികൾ യോഗ്യതാ പരീക്ഷയുടെ മാർക്ക് അറിയിക്കണം. പ്രവേശനപ്പരീക്ഷാ കമ്മിഷണറുടെ www.cee.kerala.gov.in എന്ന വെബ്‌സൈറ്റിലൂടെ ഞായറാഴ്ച വൈകീട്ട് മൂന്നുവരെ മാർക്ക് അറിയിക്കാം. വിവരങ്ങൾ വെബ്‌സൈറ്റിലെ വിജ്ഞാപനത്തിൽ.