Kerala
പരീക്ഷകളെ സംബന്ധിച്ചുള്ള ആശങ്ക; മാനസിക ബുദ്ധിമുട്ട് പരിഹരിക്കാന്‍ വിളിക്കാം ‘ടെലി മനസി’ലേക്ക്

തിരുവനന്തപുരം: മത്സര പരീക്ഷകള്‍ വിദ്യാര്‍ഥികള്‍ക്ക് ഉണ്ടാക്കിയേക്കാവുന്ന നിരാശയും മറ്റ് മാനസിക ബുദ്ധിമുട്ടുകളും പരിഹരിക്കുന്നതിനായി ‘ടെലി മനസ്’ സേവനങ്ങള്‍ സജ്ജമാക്കിയതായി ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്. 14416 എന്ന ടോള്‍ ഫ്രീ നമ്പരില്‍ വിളിച്ചാല്‍ ടെലി കൗണ്‍സിലിംഗും ആവശ്യമായ മറ്റ് മാനസികാരോഗ്യ സേവനങ്ങളും ലഭ്യമാകും. ടെലി മനസ് സേവനങ്ങള്‍ 24 മണിക്കൂറൂം ലഭ്യമാണ്. കൂടാതെ മാനസികാരോഗ്യ പരിപാടി വഴി എല്ലാ ജില്ലകളിലും ആവശ്യമെങ്കില്‍ നേരിട്ടുളള സേവനങ്ങള്‍ നല്‍കുന്നതിനുള്ള സംവിധാനവും ഇതില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. കഴിഞ്ഞ ദിവസം നിയമസഭയിലും ഇക്കാര്യം പറഞ്ഞിരുന്നതായി മന്ത്രി വ്യക്തമാക്കി.
Kerala
ബസ്സോടിച്ചുകൊണ്ടിരിക്കെ ഡ്രൈവര്‍ കുഴഞ്ഞുവീണ് മരിച്ചു


പാലാ (കോട്ടയം): ഡ്രൈവിങ്ങിനിടെ സ്വകാര്യ ബസ്‌ഡ്രൈവര്‍ കുഴഞ്ഞുവീണ് മരിച്ചു. നിയന്ത്രണംവിട്ട ബസ് മരിത്തിലിടിച്ച് വിദ്യാര്‍ഥികളടക്കം 20 പേര്‍ക്ക് പരിക്കേറ്റു. പാലായ്ക്ക് സമീപം ഇടമറ്റത്ത് തിങ്കളാഴ്ച രാവിലെ ഏഴിനായിരുന്നു സംഭവം.പൈക-പാലാ-ചേറ്റുതോട് റൂട്ടില്‍ സര്‍വീസ് നടത്തുന്ന സ്വകാര്യ ബസായ കുറ്റാരപ്പള്ളിയുടെ ഡ്രൈവര്‍ ഇടമറ്റം കൊട്ടാരത്തില്‍ രാജേഷ് (43) ആണ് മരിച്ചത്. ഡ്രൈവര്‍ കുഴഞ്ഞ് വീണപ്പോള്‍ ബസ് നിയന്ത്രണംവിട്ട് തെങ്ങിലിടിക്കുകയായിരുന്നു.യാത്രക്കാരില്‍ പരിക്കേറ്റ മൂന്നുപേരെ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലും മറ്റുള്ളവരെ പാലാ ജനറല്‍ ആശുപത്രിയിലും ഭരണങ്ങാനത്തെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. ശരീരത്തിലെ പഞ്ചസാരയുടെ അളവ് കുറഞ്ഞതിനെ തുടർന്നാണ് ഡ്രൈവര്‍ കുഴഞ്ഞ് വീണതെന്നാണ് കരുതുന്നത്.
Kerala
കെ-സ്മാര്‍ട്ട് സേവനം: സര്‍ട്ടിഫിക്കറ്റുകള്‍ക്ക് ഇനി ‘ഡിജിറ്റല്‍ ഫീസ്’


തിരുവനന്തപുരം/പാലക്കാട്: കെ-സ്മാര്‍ട്ട് വഴിയുള്ള തദ്ദേശവകുപ്പിന്റെ സേവനങ്ങള്‍ക്ക് അധികഫീസുമായി സര്‍ക്കാര്‍. ഓരോസേവനത്തിനും അഞ്ചും പത്തും രൂപവീതം ഡിജിറ്റല്‍ ചെലവായി ഈടാക്കാനാണ് തീരുമാനം. വിവിധരേഖകള്‍ക്കുള്ള തുകയൊഴിച്ച് ഇതുവരെ കെ-സ്മാര്‍ട്ട് സേവനങ്ങള്‍ക്ക് ഫീസീടാക്കിയിരുന്നില്ല.തദ്ദേശവകുപ്പിനു കീഴിലെ ഇന്‍ഫര്‍മേഷന്‍ കേരള മിഷ(ഐ.കെ.എം.)നാണ് കെ-സ്മാര്‍ട്ട് കൈകാര്യംചെയ്യുന്നത്. സെര്‍വര്‍ സൂക്ഷിപ്പ്, മൊഡ്യൂള്‍ വികസിപ്പിക്കല്‍, സാങ്കേതിക ഓഫീസര്‍മാരെ നിയമിക്കല്‍ തുടങ്ങിയ പ്രവര്‍ത്തനങ്ങള്‍ക്ക് ഭീമമായ ചെലവുവരുന്നതിനാലാണ് ‘ഫീസീടാക്കാനുള്ള തീരുമാനം. അക്ഷയകേന്ദ്രങ്ങള്‍വഴി അപേക്ഷിക്കുന്നവര്‍ക്ക് അവരുടെ സേവനഫീസിനുപുറമേ, ഡിജിറ്റല്‍ ചെലവിനുള്ള ഫീസ് വേറെയും നല്‍കേണ്ടിവരും.
അഞ്ചുരൂപ ഈടാക്കുന്ന സേവനങ്ങള്‍
ജനന-മരണ, സര്‍ട്ടിഫിക്കറ്റുകള്‍, മറ്റു പൗരസേവനങ്ങള്‍. വിവരാവകാശം, ബി.പി.എല്‍. സര്‍ട്ടിഫിക്കറ്റ് എന്നിവയ്ക്കു ബാധകമല്ല.
പത്തുരൂപ ഈടാക്കുന്ന സേവനങ്ങള്‍
വിവാഹ സര്‍ട്ടിഫിക്കറ്റ്, തിരഞ്ഞെടുപ്പാവശ്യത്തിന് ഒഴികെയുള്ള താമസരേഖ, നികുതിയിളവ്, കെട്ടിടത്തിന്റെ കാലപ്പഴക്കം, കുടിശ്ശികയില്ലെന്ന രേഖ, ഉടമസ്ഥാവകാശരേഖ, കെട്ടിട ഉപയോഗ സര്‍ട്ടിഫിക്കറ്റ്, ലൈസന്‍സ്-പുതിയതിനും പുതുക്കലിനും, കെട്ടിട പെര്‍മിറ്റ്, വസ്തുനികുതി.
ഗ്രാമപ്പഞ്ചായത്തുകളില്‍ ജനന-മരണ-വിവാഹ രേഖകള്‍ പൂര്‍ണമായും കെ-സ്മാര്‍ട്ടിലെത്തി
ഗ്രാമപ്പഞ്ചായത്തുകളിലെ മുഴുവന്‍ സേവനങ്ങളും ഓണ്‍ലൈനായി ലഭ്യമാക്കാന്‍ കെ-സ്മാര്‍ട്ട് നടപ്പാക്കുന്നതിന്റെ ഭാഗമായി പഞ്ചായത്തുകളിലെ ജനന- മരണ-വിവാഹ രേഖകള്‍ പൂര്‍ണമായും കെ-സ്മാര്‍ട്ടിലേക്ക് മാറ്റി.
ഇന്‍ഫര്‍മേഷന്‍ കേരള മിഷന്റെ (ഐ.കെ.എം.) നേതൃത്വത്തിലാണ് ഡേറ്റ പോര്‍ട്ടിങ് നടത്തിയത്.1,03,09,496 ജനന രേഖകളും 62,61,802 മരണ രേഖകളും കെ-സ്മാര്‍ട്ട് സോഫ്റ്റ്വേറിലേക്ക് മാറ്റി.ഹിന്ദു വിവാഹരജിസ്‌ട്രേഷനുമായി ബന്ധപ്പെട്ട് 12,33,575 രേഖകളും പൊതുനിയമ വിവാഹ രജിസ്‌ട്രേഷനുമായി (കോമണ്‍ മാരേജ്) ബന്ധപ്പെട്ട് 28,48,829 രേഖകളും പോര്‍ട്ട് ചെയ്തു. ഇതോടൊപ്പം 28,48,829 വിവാഹചിത്രങ്ങളും പുതിയ സോഫ്റ്റ്വേറിലെത്തി.
ഗ്രാമപ്പഞ്ചായത്തുകള്‍ സ്ഥാപിതമായതുമുതലുള്ള രേഖകളാണ് കെ-സ്മാര്‍ട്ടിലേക്ക് മാറ്റിക്കൊണ്ടിരിക്കുന്നത്. വിവിധ രജിസ്‌ട്രേഷനുകള്‍ നിര്‍ബന്ധമാക്കിയതുമുതലുള്ള എല്ലാ രേഖകളും കെ-സ്മാര്‍ട്ട് സോഫ്റ്റ്വേറില്‍ ലഭ്യമാകും. ആകെ 2,35,14,984 രേഖകളാണ് ഇതുവരെ കെ-സ്മാര്‍ട്ടിലേക്ക് മാറ്റിയത്. ഓരോ സര്‍ട്ടിഫിക്കറ്റിനും ഒട്ടേറെ അനുബന്ധ രേഖകളും ഉണ്ടാകും. ഇതടക്കം 12 കോടി രേഖകളാണ് കെ-സ്മാര്‍ട്ടിലെത്തുന്നത്.ഏപ്രില്‍ ഒന്നുമുതല്‍ ത്രിതല പഞ്ചായത്തുകളില്‍ കെ-സ്മാര്‍ട്ട് നടപ്പാക്കാനാണ് സര്‍ക്കാര്‍ തീരുമാനിച്ചിട്ടുള്ളത്.
Kerala
താനൂരിലെ പെൺകുട്ടികളുടെ ദൃശ്യങ്ങൾ പ്രചരിപ്പിക്കരുത്’; ശക്തമായ നിയമനടപടിയെന്ന് പൊലീസ്


മലപ്പുറം: താനൂരിൽ നിന്ന് കാണാതാവുകയും പിന്നീട് മുംബൈയിൽ നിന്ന് കണ്ടെത്തുകയും ചെയ്ത പെൺകുട്ടികളുടെ ദൃശ്യങ്ങൾ പ്രചരിപ്പിക്കരുതെന്ന് പൊലീസ്. സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ച ദൃശ്യങ്ങളും, ചിത്രങ്ങളും, വിവരങ്ങളുമുൾപ്പടെ നീക്കം ചെയ്യണമെന്ന് പൊലീസ് അറിയിച്ചു. നീക്കം ചെയ്യാത്തവർക്കെതിരെ ശക്തമായ നിയമനടപടി സ്വീകരിക്കുമെന്നാണ് പൊലീസ് നൽകുന്ന മുന്നറിയിപ്പ്.പെൺകുട്ടികളെ ഇതുവരെ വീട്ടുകാർക്കൊപ്പം വിട്ടിട്ടില്ല. സിഡബ്ല്യുസി കെയർ ഹോമിൽ തുടരുന്ന കുട്ടികളെ വിശദമായ കൗൺസിലിനിങിന് ശേഷമായിരിക്കും വീട്ടുകാർക്കൊപ്പം വിട്ടുനൽകുക. നാട് വിടാൻ കുട്ടികളെ സഹായിച്ച എടവണ്ണ സ്വദേശി റഹീം അസ്‌ലമിനെ കോടതി കഴിഞ്ഞ ദിവസം റിമാൻഡ് ചെയ്തിരുന്നു. ഇയാളെ തിരൂർ സബ് ജയിലിലേക്ക് മാറ്റി. തട്ടിക്കൊണ്ടു പോകൽ ഉൾപ്പടെയുള്ള വകുപ്പുകൾ ചുമത്തിയാണ് റഹീമിനെ പൊലീസ് അറസ്റ്റ് ചെയ്തത്.
ഇക്കഴിഞ്ഞ ഫെബ്രുവരി അഞ്ചിന് പരീക്ഷയ്‌ക്കെന്ന് പറഞ്ഞ് വീട്ടിൽ നിന്ന് ഇറങ്ങിയ വിദ്യാർത്ഥിനികളാണ് നാടുവിട്ടത്. പിന്നാലെ രണ്ട് കുട്ടികളുടെയും കുടുംബം പൊലീസിൽ പരാതി നൽകുകയായിരുന്നു. പൊലീസ് നടത്തിയ അന്വേഷണത്തിൽ പെൺകുട്ടികൾ തിരൂർ റെയിൽവേ സ്റ്റേഷനിൽ എത്തിയതടക്കമുള്ള സിസിടിവി ദൃശ്യങ്ങൾ കണ്ടെത്തിയിരുന്നു. തിരൂർ റെയിൽവേ സ്റ്റേഷനിൽ നിന്ന് രണ്ട് മണിയോടെ വിദ്യാർത്ഥിനികൾ കോഴിക്കോട് എത്തി.ഇതിന് പിന്നാലെ ഇവരുടെയും മൊബൈൽ ഫോൺ സ്വിച്ച് ഓഫായി. ഇതിനിടെ പെൺകുട്ടികൾ മുംബൈയിലെ സലൂണിൽ എത്തി മുടിവെട്ടിയതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. ഹെയർ ട്രീറ്റ്‌മെന്റിനായി പതിനായിരം രൂപയാണ് പെൺകുട്ടികൾ സലൂണിൽ ചെലവഴിച്ചത്. ഇതിന് പിന്നാലെ പൊലീസ് നടത്തിയ അന്വേഷണത്തിൽ പൂനെയിൽ നിന്ന് പെൺകുട്ടികളെ കണ്ടെത്തുകയായിരുന്നു.
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur2 years ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News12 months ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു
-
Breaking News2 years ago
പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്