കോളയാട് പുത്തലം സ്വദേശിയെ കാപ്പ ചുമത്തി നാടുകടത്തി

പേരാവൂർ: നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ കോളയാട് പുത്തലത്തെ ഊരാളിക്കണ്ടി ഷൈജിത്തിനെ (31) കണ്ണൂർ റെയ്ഞ്ച് ഡെപ്യൂട്ടി ഇൻസ്‌പെക്ടർ ജനറൽ കാപ്പ ചുമത്തി നാടുകടത്തി. ജൂൺ 28 മുതൽ ആറുമാസത്തേക്കാണ് ശിക്ഷാനടപടി. ടിയാൻ കണ്ണൂർ ജില്ലയിൽ പ്രവേശിക്കുന്നതായോ ഏതെങ്കിലും കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്നതായോ കണ്ടാൽ വിവരം നല്കണമെന്ന് പേരാവൂർ പോലീസ് ഇൻസ്‌പെക്ടർ അറിയിച്ചു.