Connect with us

Kannur

പേമാരിയില്‍ കലിതുള്ളി അറബിക്കടല്‍; പയ്യാമ്പലം ബീച്ചിലെ പുലിമുട്ട് തിരയെടുത്തു

Published

on

Share our post

കണ്ണൂർ: കണ്ണൂരില്‍ കാലവർഷത്തില്‍ കനത്ത നഷ്ടം. നിരവധി വീടുകള്‍ ആഞ്ഞു വീശിയ ചുഴലിക്കാറ്റില്‍ തകർന്നു. വൈദ്യുതി തുണുകളും ട്രാൻസ്ഫോർമറുകളും കടപുഴകിമലയോരത്താണ് കനത്ത നാശമുണ്ടായത്. നിരവധി വിടുകളാണ് ശക്തിയാർജ്ജിച്ച പേമാരിയില്‍ തകർന്നത്. ഇതിനൊപ്പം കണ്ണൂരില്‍ കടല്‍ക്ഷോഭവും അതിരൂക്ഷമാണ് പയ്യാമ്പലം ബീച്ചിലെ താഴ്ന്ന പ്രദേശങ്ങള്‍ കടലെടുത്തു. കോർപറേഷൻ പുതുതായി നിർമ്മിച്ച പുലിമുട്ട് കനത്ത തിരമാലയില്‍ തകർന്നു. പുലിമുട്ടിൻ്റെ ദൂരെ കടലിൻ്റെ ചേർന്ന ഭാഗമാണ് തകർന്നത് രണ്ടു ദിവസം മുൻപാണ് ചെറിയ തോതില്‍ ഇവിടെ തകർച്ച കണ്ടു തുടങ്ങിയത്. പിന്നീട് പുലിമുട്ടിൻ്റെ കടലിനോട് ചേർന്നു കിടക്കുന്ന പുലിമുട്ടിൻ്റെ ഭാഗം തിരയെടുക്കുകയായിരുന്നു.

മൂന്നര കിലോമീറ്റർ ദൂരത്തിലുള്ള പയ്യാമ്പലം ബീച്ചിലെ പള്ളിയാംമൂല വരെയുള്ള പല ഭാഗങ്ങളും കടലെടുത്തിട്ടുണ്ട് പയ്യാമ്പലം ബീച്ചിലെത്തുന്ന സന്ദർശകരില്‍ മിക്കയാളുകളും കുടുംബ സമേതമെത്തുന്നത് പുലിമുട്ട് ഭാഗത്താണ്. ഇവിടെ നിന്നാണ് കടല്‍ ഭംഗി ആസ്വദിക്കുന്നതും സെല്‍ഫിയെടുക്കുന്നതും ശക്തമായ മഴയില്‍ അപ്രതീക്ഷതമായി കനത്ത തിരമാലകള്‍ ഉണ്ടാകുമെന്നതിനാല്‍ ഇവിടം സന്ദർശിക്കുന്നത് അപകടകരമാണെന്ന് ലൈഫ് ഗാർഡുമാർ മുന്നറിയിപ്പ് നല്‍കി. നിലവില്‍ മഴ കനത്തതിനാല്‍ പയ്യാമ്പലം ബിച്ചിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് വിലക്കുണ്ട്. അമൃത് പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് കണ്ണൂർ കോർപറേഷൻ പയ്യാമ്പലം പുലിമുട്ട് മാസങ്ങള്‍ക്ക് മുൻപ് നിർമ്മിച്ചത്.


Share our post

Kannur

ഗവ.ആയുര്‍വേദ ഡിസ്‌പെന്‍സറിയില്‍ മള്‍ട്ടി പര്‍പ്പസ് വര്‍ക്കര്‍ ഒഴിവ്

Published

on

Share our post

കണ്ണൂർ : ചെമ്പിലോട് ഗവ.ആയുര്‍വേദ ഡിസ്‌പെന്‍സറിയില്‍ മള്‍ട്ടിപര്‍പ്പസ് വര്‍ക്കര്‍ തസ്തികയില്‍ കരാര്‍ നിയമനം നടത്തുന്നു. ജി.എന്‍.എം/ ബി.എസ്.സി നഴ്‌സിങ്, കേരള നഴ്‌സിങ് ആന്റ് മിഡ്‌വൈഫ് കൗണ്‍സില്‍ രജിസ്‌ട്രേഷന്‍ എന്നിവയാണ് യോഗ്യത. പ്രായം 40 വയസില്‍ താഴെ. താല്‍പര്യമുള്ളവര്‍ ജൂലൈ എട്ടിന് രാവിലെ 11ന് ചെമ്പിലോട് ഗവ.ആയുര്‍വേദ ഡിസ്‌പെന്‍സറിയില്‍ നടക്കുന്ന അഭിമുഖത്തിന് പങ്കെടുക്കണം. ഫോൺ: 0497 2822042, 8921991053.


Share our post
Continue Reading

Kannur

കണ്ണൂരിൽ അമ്മയെ കഴുത്തു ഞെരിച്ച് കൊല്ലാൻ ശ്രമിച്ച മകൻ അറസ്റ്റിൽ

Published

on

Share our post

കണ്ണൂർ : ചെറുപുഴയിൽ അമ്മയെ മകൻ കഴുത്തു ഞെരിച്ച് കൊല്ലാൻ ശ്രമിച്ചു. ഭൂദാനം സ്വദേശിയായ നാരായണിയെയാണ് മകൻ സതീശൻ കൊല്ലാൻ ശ്രമിച്ചത്. സതീശനെ ചെറുപുഴ പോലീസ് അറസ്റ്റ് ചെയ്തു ക്യാൻസർ രോഗിയായ അമ്മയെ പരിചരിക്കാൻ കഴിയാത്തതിനാലാണ് കൊലപ്പെടുത്താൻ ശ്രമിച്ചതെന്ന് പൊലീസ് പറഞ്ഞു. പരിക്കേറ്റ നാരായണി കോഴിക്കോട് മെഡിക്കൽ കോളേജ് ആസ്പത്രിയിൽ ചികിത്സയിലാണ്.


Share our post
Continue Reading

Kannur

ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹാന്‍ഡ്‌ലൂം ടെക്‌നോളജിയിൽ അപേക്ഷ ക്ഷണിച്ചു

Published

on

Share our post

കണ്ണൂർ : തോട്ടടയിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹാന്‍ഡ്‌ലൂം ടെക്‌നോളജിയുടെ കീഴിലുള്ള കോളേജ് ഫോര്‍ കോസ്റ്റ്യും ആന്റ് ഫാഷന്‍ ഡിസൈനിങ് കണ്ണൂര്‍ യൂണിവേഴ്‌സിറ്റിയില്‍ അഫിലിയേറ്റ് ചെയ്ത് നടത്തുന്ന ബി.എസ്‌.സി ഇന്റീരിയര്‍ ഡിസൈനിങ് ആന്റ് ഫര്‍ണിഷിങ് കോഴ്‌സിലേക്ക് അപേക്ഷ ക്ഷണിച്ചു. യൂണിവേഴ്‌സിറ്റിയുടെ www.admission.kannuruniversity.ac.in ലൂടെ അപേക്ഷിക്കാം. മാനേജ്‌മെന്റ് ക്വാട്ടയില്‍ അപേക്ഷിക്കുവാന്‍ താല്‍പര്യമുള്ളവര്‍ ഓഫീസുമായി ബന്ധപ്പെടുക. യോഗ്യത: പ്ലസ്ടു. അപേക്ഷകള്‍ സ്വീകരിക്കുന്ന അവസാന തീയ്യതി ജൂലൈ അഞ്ച്. ഫോണ്‍: 0497 2835390, 8281574390.


Share our post
Continue Reading

PERAVOOR12 hours ago

കുട്ടികൾക്ക് ഇഷ്ടമുള്ള കോഴ്സ് പഠിപ്പിക്കാൻ രക്ഷിതാക്കൾ ശ്രദ്ധിക്കണം; എ.എൻ. ഷംസീർ 

Breaking News19 hours ago

മാനന്തേരിയിൽ കാർ മറിഞ്ഞ് അയ്യപ്പൻകാവ് സ്വദേശിനി മരിച്ചു; നാല് പേർക്ക് പരിക്ക്

Kerala22 hours ago

ഗൂഗിള്‍ ട്രാന്‍സ്‌ലേറ്റില്‍ ഇനി മൊഴിമാറ്റം ഈസി; പുതുതായി 110 ഭാഷകൾ

Kannur22 hours ago

ഗവ.ആയുര്‍വേദ ഡിസ്‌പെന്‍സറിയില്‍ മള്‍ട്ടി പര്‍പ്പസ് വര്‍ക്കര്‍ ഒഴിവ്

Kerala22 hours ago

മസ്റ്ററിംഗ് ചെയ്തില്ലെങ്കിൽ ഗ്യാസ് സിലിണ്ടർ ബുക്ക് ചെയ്യാനാകില്ലെന്ന് മുന്നറിയിപ്പ്

Kerala22 hours ago

നെറ്റ് പരീക്ഷയിൽ അടിമുടി മാറ്റം; പുതിയ തീയതികൾ പ്രഖ്യാപിച്ചു

Kannur22 hours ago

കണ്ണൂരിൽ അമ്മയെ കഴുത്തു ഞെരിച്ച് കൊല്ലാൻ ശ്രമിച്ച മകൻ അറസ്റ്റിൽ

Kerala23 hours ago

സീറ്റുണ്ട്‌; പഠിച്ചാൽ ജോലിയും ; പോളിടെക്‌നിക്‌ ഒന്നാം അലോട്ട്‌മെന്റ്‌ ജൂലൈ ഒന്നിന്‌

Kerala1 day ago

റെയിൽവേ മേഖലയിൽ കേരളത്തിലും ഓട്ടോമാറ്റിക് സിഗ്നൽ സംവിധാനം വരുന്നു

Kerala1 day ago

ന്യൂനപക്ഷങ്ങൾക്ക് വായ്‌പ പദ്ധതികളുമായി കെ.എസ്.എം.ഡി.എഫ്.സി

Breaking News3 years ago

കോ​വി​ഡ് മൂ​ന്നാം ത​രം​ഗം രൂ​ക്ഷ​മാ​കാ​ൻ സാ​ധ്യ​ത​യെ​ന്ന് മു​ന്ന​റി​യി​പ്പ്

Local News1 year ago

പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ

PERAVOOR1 year ago

പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു

Breaking News1 year ago

ലാപ്‌ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,

KOLAYAD1 year ago

കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്

Kannur10 months ago

പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി

Kannur1 year ago

വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു

Breaking News1 year ago

പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്

Breaking News3 months ago

പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു

PERAVOOR7 months ago

പേരാവൂരിൽ സ്‌കൂൾ വിദ്യാർഥിനിയുടെ കൈവിരൽ അധ്യാപകൻ തല്ലിയൊടിച്ചതായി പരാതി

Trending

Copyright © 2023 NEWSHINTONLINE

error: Content is protected !!