കണ്ണൂർ ജില്ലാ അണ്ടർ 19 ഗേൾസ് ചെസ്സ്; നജ ഫാത്തിമ ജേതാവ്

തലശേരി: സംസ്ഥാന ചെസ്സ് ടെക്‌നിക്കൽ കമ്മിറ്റിയും ജില്ലാ ഓർഗനൈസിംഗ് ചെസ്സ് കമ്മിറ്റിയും സംഘടിപ്പിച്ച ജില്ലാഅണ്ടർ 19 ഗേൾസ് ചെസ്സിൽ നജ ഫാത്തിമ ജേതാവായി. ഇസബെൽ ജുവാന കാതറിൻ (പയ്യന്നൂർ), പി.പി. ശിവപ്രിയ (ചെറുകുന്ന്), പി. കീർത്തിക (ഏഴോം) എന്നിവർ യഥാക്രമം രണ്ട് മുതൽ നാല് വരെ സ്ഥാനങ്ങൾ നേടി.
തലശ്ശേരി എഞ്ചിനീയറിംഗ് കോളേജിൽ പ്രിൻസിപ്പൽ ഡോ. പി. രാജീവ് മത്സരം ഉദ്ഘാടനം ചെയ്തു. ഓർഗനൈസിംഗ് കമ്മിറ്റി കൺവീനർ വി.യു. സെബാസ്റ്റ്യൻ അധ്യക്ഷത വഹിച്ചു. എ.പി. സുജീഷ് , ഡോ. ഉസ്മാൻ കോയ, സുഗുണേഷ് ബാബു, എം. സജീവൻ എന്നിവർ സംസാരിച്ചു. ആദ്യ നാല് സ്ഥാനക്കാർക്ക് സംസ്ഥാന ചാമ്പ്യൻഷിപ്പിൽ മത്സരിക്കാം.