പെരുവയിൽ വീണ്ടും കാട്ടാനകളുടെ വിളയാട്ടം

കോളയാട് : പെരുവ ചെമ്പുക്കാവിൽ തുടർച്ചയായ ആറാം ദിവസവും കാട്ടാനകൾ കൃഷി നശിപ്പിച്ചു. ചെമ്പുക്കാവ് വിരിച്ചാലിലെ ടി. ബാബുരാജ്, എ. മാതു, സരോജിനി ചിറ്റേരി എന്നിവരുടെ ഒരേക്കറോളം സ്ഥലത്തെ അഞ്ഞൂറോളം നേന്ത്രവാഴ, 45 കവുങ്ങ് 600 ചുവട് മരച്ചീനി എന്നിവയാണ് കാട്ടാനകൾ നശിപ്പിച്ചത്. കഴിഞ്ഞ അഞ്ചു ദിവസങ്ങളിലായി നിരവധി കർഷകരുടെ കൃഷിയിടങ്ങൾ കാട്ടാനകൾ നശിപ്പിച്ചിരുന്നു.