ഫാര്‍മസികളിലും മെഡിക്കല്‍ഷോപ്പുകളിലും സി.സി.ടി.വി ക്യാമറകള്‍ സ്ഥാപിക്കണം

Share our post

മലപ്പുറം:കുട്ടികള്‍ ലഹരിക്കായി മരുന്നുകള്‍ ദുരുപയോഗംചെയ്യുന്നതു തടയാന്‍, ഷെഡ്യൂള്‍ എച്ച്, എച്ച്-ഒന്ന്, എക്‌സ് വിഭാഗത്തിലെ മരുന്നുകള്‍ വില്‍ക്കുന്ന ജില്ലയിലെ എല്ലാ ഫാര്‍മസികളിലും മെഡിക്കല്‍ഷോപ്പുകളിലും സി.സി.ടി.വി. ക്യാമറകള്‍ സ്ഥാപിക്കാന്‍ കളക്ടര്‍ വി.ആര്‍. വിനോദ് ഉത്തരവിട്ടു. സി.ആര്‍.പി.സി. സെക്ഷന്‍ 133 പ്രകാരമാണ് ജില്ലാ മജിസ്ട്രേറ്റുകൂടിയായ കളക്ടറുടെ ഉത്തരവ്.

കടയ്ക്കുപുറത്തും അകത്തുമായി ക്യാമറകള്‍ സ്ഥാപിക്കണം. ഇതിനായി കടയുടമകള്‍ക്ക് ഒരുമാസത്തെ സമയം നല്‍കി. പരിശോധിക്കുന്നതിനായി ജില്ലാ ഡ്രഗ്സ് കണ്‍ട്രോള്‍ അതോറിറ്റിയെ ചുമതലപ്പെടുത്തിയിട്ടുണ്ട്. റെക്കോഡുചെയ്യുന്ന ക്യാമറാഫൂട്ടേജുകള്‍ ജില്ലാ ഡ്രഗ്സ് വിഭാഗം ഉദ്യോഗസ്ഥര്‍ക്കും ചൈല്‍ഡ് വെല്‍ഫെയര്‍ പോലീസ് ഓഫീസര്‍ക്കും ഏതുസമയത്തും പരിശോധിക്കാം.

ദേശീയ സാമൂഹികനീതി ശാക്തീകരണ മന്ത്രാലയം 2019-ല്‍ നടത്തിയ പഠനത്തില്‍ സംസ്ഥാനത്തെ, മലപ്പുറം അടക്കമുള്ള ആറു ജില്ലകളില്‍ ഷെഡ്യൂള്‍ എച്ച്, എച്ച്-ഒന്ന്, എക്‌സ് വിഭാഗത്തിലെ മരുന്നുകളുടെ ദുരുപയോഗം കൂടുതലാണെന്നു കണ്ടെത്തുകയും ഈ ജില്ലകളെ വള്‍നറബിലിറ്റി പട്ടികയില്‍ ഉള്‍പ്പെടുത്തുകയും ചെയ്തിരുന്നു.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!