കോളയാട് സെയ്ന്റ് കൊർണേലിയൂസിൽ ലഹരി വിരുദ്ധ ദിനാചരണം

കോളയാട്: സെയ്ന്റ് കൊർണേലിയൂസ് ഹയർസെക്കൻഡറി സ്‌കൂളിൽ എൻ.സി.സി,എൻ. എസ്.എസ്, സ്‌കൗട്ട്‌സ് ആൻഡ് ഗൈഡ്‌സ്, ജൂനിയർ റെഡ് ക്രോസ് എന്നിവരുടെ നേതൃത്വത്തിൽ ലഹരിവിരുദ്ധ ദിനാചരണം നടത്തി. പ്രിൻസിപ്പൽ ഫാദർ ഗിനീഷ് ബാബുവും പ്രഥമാധ്യാപകൻ ബിനു ജോർജും ചേർന്ന്ഉദ്ഘാടനം ചെയ്തു. ജില്ലാ കാൻസർ കൺട്രോൾ കൺസോർഷ്യം, മലബാർ കാൻസർ സെന്റർ, എക്‌സൈസ് വകുപ്പ് എന്നിവ നടത്തിയ ജില്ലാതല കവിത രചനാ മത്സരത്തിൽ ഒന്നാം സ്ഥാനം നേടിയ വിദ്യാർത്ഥിനി സജ ഫാത്തിമ കവിതയാലപിച്ചു.