13-കാരിയെ പീഡിപ്പിച്ച കേസിൽ 13 വർഷം തടവും പിഴയും

Share our post

തളിപ്പറമ്പ് : പതിമൂന്നുകാരിയെ പീഡിപ്പിച്ച കേസിൽ പഴയങ്ങാടി പഴയ ബസ് സ്റ്റാൻഡിനടുത്ത പി.എം. ഹനീഫിന് (58) 13 വർഷം തടവും 65,000 രൂപ പിഴയും. തളിപ്പറമ്പ് അതിവേഗ കോടതി ജഡ്ജി ആർ.രാജേഷാണ് പ്രതിയെ ശിക്ഷിച്ചത്. 2021 സെപ്റ്റംബർ 19-നും അതിന് ഒരാഴ്ച മുൻപും കാറിൽ വെച്ച് പീഡിപ്പിച്ചുവെന്നാണ് പരാതി. മൂന്നു വകുപ്പുകളിലായാണ് ശിക്ഷ. പഴയങ്ങാടി എസ്.ഐ. കെ.ഷാജുവാണ് പ്രതിയെ അറസ്റ്റുചെയ്ത് കുറ്റപത്രം നൽകിയത്. പ്രോസിക്യൂഷനുവേണ്ടി അഡ്വ. ഷെറിമോൾ ജോസ് ഹാജരായി.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!