ട്രാക്കിൽ അറ്റകുറ്റപ്പണി ; ട്രെയിൻ സർവീസുകൾ പുനഃക്രമീകരിച്ചു

തിരുവനന്തപുരം: ട്രാക്കിൽ അറ്റകുറ്റപ്പണി നടക്കുന്നതിനാൽ സംസ്ഥാനത്ത് നിന്ന് പുറപ്പെടുന്ന നാലു ട്രെയിൻ സർവീസുകൾ പുനഃക്രമീകരിച്ചു. വെള്ളിയാഴ്ച കൊച്ചുവേളിയിൽ നിന്ന് പുറപ്പെടുന്ന കൊച്ചുവേളി – ഋഷികേശ് സൂപ്പർഫാസ്റ്റ് എക്സ്പ്രസ് റദ്ദാക്കി. ജൂലൈ ഒന്നിന് അവിടെ നിന്ന് തിരിച്ച് പുറപ്പെടുന്ന യാത്രയും റദ്ദാക്കിയതായി ദക്ഷിണ റെയിൽവേ അറിയിച്ചു. വ്യാഴാഴ്ചയും ജൂലൈ ഒന്നിനും എറണാകുളത്ത് നിന്ന് രാത്രി 10.25ന് പുറപ്പെടുന്ന എറണാകുളം – കാരൈക്കൽ എക്സ്പ്രസ് നാഗപട്ടണത്ത് സർവീസ് അവസാനിപ്പിക്കും. ജൂലൈ രണ്ടിന് എറണാകുളത്ത് നിന്ന് രാത്രി 10.25 ന് പുറപ്പെടുന്ന എറണാകുളം – കാരയ്ക്കൽ എക്സ്പ്രസ് നാഗൂർ വരെയെ സർവീസ് നടത്തൂ. ജൂലൈ മൂന്നിന് വൈകുന്നേരം 4.30ന് കാരയ്ക്കൽ നിന്ന് പുറപ്പെട്ട് എറണാകുളത്തേക്ക് വരുന്ന എറണാകുളം എക്സ്പ്രസ് വൈകുന്നേരം 5.05ന് നാഗപട്ടണത്ത് നിന്നായിരിക്കും സർവീസ് തുടങ്ങുക.